ഭോപ്പാല്‍: മകന്റെ വിവാഹാഘോഷം ആകാശത്തേക്കു വെടിയുതിര്‍ത്തു നടത്തിയപ്പോള്‍ നഷ്ടമായത് പിതാവിന്റെ ജീവന്‍. ഇന്നലെ മഹാരാഷ്ട്രയിലെ ഭോപ്പാലിന് അടുത്ത് ഉജ്ജയിനിലാണ് സംഭവം. വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്കു വെടിവയ്ക്കുന്നതിനിടെ പിതാവ് മകന്റെ അടുത്തേക്കു നടക്കുകയായിരുന്നു. ഇതിനിടയിലാണ് വെടിയേറ്റത്. വെടിയേറ്റു വീണ പിതാവ് തല്‍ക്ഷണം മരിച്ചു.
വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്കു ഉത്തരേന്ത്യയില്‍ പതിവാണ്. അടുത്തിടെ സമാനസംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ പതിനാറുകാരി മരിച്ചിരുന്നു. ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ എട്ടുവയസുകാരനും സമാനസംഭവത്തില്‍ കൊല്ലപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ ജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടു നടന്ന പ്രകടനത്തിനിടെയാണ് എട്ടുവയസുകാരന്‍ മരിച്ചത്.
വീഡിയോ കാണാം.
WATCH (27/03/16): Groom's father killed in celebratory firing during a wedding procession in Badnagar (Ujjain, MP)https://t.co/xNOtYSAbEa
— ANI (@ANI_news) March 28, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post