250 സിസി എൻജിനുമായി ഹീറോ ഇംപ്യൂൾസ് തിരിച്ചെത്തുന്നു; ഈവർഷം അവസാനവും അടുത്ത ആദ്യവർഷവുമായി രണ്ട് വേരിയന്റുകൾ വിപണിയിലേക്ക്

രണ്ടുവർഷങ്ങൾക്കു ഹീറോ ഇംപ്യൂൾസ് വിപണിയിലേക്ക് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. കരുത്തുവർധിപ്പിച്ച എൻജിനുമായാണ് ഇംപ്യൂൾസ് വിപണിയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നത്. 200സിസി, 250 സിസി എൻജിനുകളുമായി ഇംപ്യൂൾസ് വിപണിയിൽ എത്തുമെന്ന് ഹീറോ അറിയിച്ചു. എന്നാൽ, എപ്പോഴാണ് രണ്ടു വേരിയന്റുകളും വിപണിയിൽ എത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 250 സിസി വേരിയന്റ് ഈ വർഷം അവസാനത്തോടെയും 200 സിസി വേരിയന്റ് അടുത്ത വർഷം ആദ്യവും വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നറിയുന്നു.

250 സിസി വേരിയന്റ് രണ്ട് ഡ്രൈവിംഗ് മോഡുകളിൽ ലഭ്യമാകും. സിറ്റി റൈഡിംഗ് മോഡിലും സ്‌പോർട് റൈഡിംഗ് മോഡിലും വാഹനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. 250 സിസി എൻജിൻ 31 ബിഎച്ച്പി കരുത്തു സൃഷ്ടിക്കും. വരാനിരിക്കുന്ന ഹീറോ എച്ച്എക്‌സ് 250യുടെ എൻജിനും 31 ബിഎച്ച്പി കരുത്തു സൃഷ്ടിക്കുന്നതാണ്. കോംബി എബിഎസ് സിസ്റ്റവും പുതിയ ഇംപ്യൂൾസിൽ ഘടിപ്പിക്കും. ദക്ഷിണ-ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിലേക്കും ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്കും വാഹനം കയറ്റി അയയ്ക്കും.

വിൽപന കുറഞ്ഞതിനെ തുടർന്ന് 2012-ലാണ് ഹീറോ ഇംപ്യൂൾസിന്റെ ഉൽപാദനം നിർത്തിവച്ചത്. ആദ്യത്തെ ഇംപ്യൂൾസ് 149.2 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനോടെയാണ് എത്തിയിരുന്നത്. 13.2 പിഎസ് കരുത്തു സൃഷ്ടിക്കുന്നതായിരുന്നു എൻജിൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here