മേയാന്‍വിട്ട പശുവിനെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍; പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് കേസെടുത്തു; സംഭവം മധ്യപ്രദേശിലെ ബതുല്‍ ജില്ലയില്‍

മധ്യപ്രദേശ്: മേയാന്‍ വിട്ട പശുവിനെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. 50കാരനായ ശ്രാവണ്‍ വ്യാസ് ആണ് പൊലീസ് പിടിയിലായത്. പശുവിന്റെ ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ശ്രാവണ്‍ വ്യാസിനെ പിന്നീട് റിമാന്‍ഡ് ചെയ്തു.

മാര്‍ച്ച് 19നാണ് പരാതിക്കാധാരമായ സംഭവം. പുല്ലുമേയാന്‍ വിട്ട പശുവിന് നേരെയാണ് പ്രതി ലൈംഗിക ക്രൂരതയ്ക്ക് മുതിര്‍ന്നത്. പ്രതിയുടെ ക്രൂരകൃത്യം മൂന്ന് സ്ത്രീകള്‍ കണ്ടു. സ്ത്രീകള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവസമയത്ത് ഇയാള്‍ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് കോട്‌വാലി പൊലീസ് പറഞ്ഞു.

പശുവിന്റെ ഉടമസ്ഥന്‍ നല്‍കിയ പരാതി പ്രകാരമാണ് ശ്രാവണ്‍ വ്യാസിനെതിരെ കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ തെളിവില്ലെന്ന് കോട്‌വാലി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് അനുസരിച്ച് കേസെടുത്തു. പ്രകൃതി വിരുദ്ധ ലൈംഗികയ്ക്ക് കേസെടുത്താല്‍ ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

മധ്യപ്രദേശില്‍ നേരത്തെയും പശുക്കള്‍ക്കെതിരെ സമാനമായ അതിക്രമം അരങ്ങേറിയിട്ടുണ്ട്. പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ചവണ്ണി എന്നുവിളിക്കുന്ന കങ്കര്‍ മറര്‍ ആണ് 2013ല്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരെയും അന്ന് ഐപിസി 377-ാം വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News