ബംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡോക്ടർ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കരനായ ഒരാൾ മരിച്ചു. മൂന്നു കാറുകളും ഒരു സ്‌കൂട്ടറും ഡോക്ടർ ഇടിച്ച് തകർക്കുകയും ചെയ്തു. അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ഡോക്ടറുടെ പുതിയ ബെൻസ് കാറാണ് അപകടം ഉണ്ടാക്കിയത്. ബംഗളൂരു നഗരത്തിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. എൻഎസ് ശങ്കർ എന്ന 55 കാരനായ ഡോക്ടർ ആണ് അപകടം ഉണ്ടാക്കിയത്.
ആറു മിനുട്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇതിനിടെ മൂന്നു കാറുകളിലും ഒരു സ്‌കൂട്ടറിലും ഇടിച്ച കാർ തൊട്ടടുത്ത ഒരു വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. ആറു കിലോമീറ്റർ ദൂരം ഡോക്ടറുടെ അപകട ഡ്രൈവിംഗ് നീണ്ടുനിന്നു. റിസ്‌വാൻ ഖാൻ (52) എന്നയാളാണ് അപകടത്തിൽ മരിച്ചത്. ഭാര്യയ്‌ക്കൊപ്പം ഒരു ടെയ്‌ലർ ഷോപ്പിന്റെ മുന്നിൽ നിൽക്കുകയായിരുന്നു റിസ്‌വാൻ ഖാൻ. കാർ ്മിതവേഗതയിൽ പാഞ്ഞുവരുന്നതു കണ്ട് മറ്റൊരാളോടു മാറാൻ പറയുന്നതിനിടയിൽ കാർ, റിസ്‌വാൻ ഖാനെയും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചിരുന്നു.
ഡോക്ടറുടെ വീട്ടുവേലക്കാരി സരിതയും അവരുടെ രണ്ടു മക്കളും കാറിലുണ്ടായിരുന്നു. എന്നാൽ, ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആറും നാലും വയസുള്ള കുട്ടികളാണ് സരിതയുടേത്. അപകടം നടന്നതോടെ തടിച്ചു കൂടിയ ആളുകൾ ശങ്കറിനെ മർദ്ദിക്കാനൊരുങ്ങിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post