ഐപിഎല്‍ 9-ാം എഡിഷനില്‍ സഹീര്‍ഖാന്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നയിക്കും; ജെപി ഡുമിനി ടീമില്‍ തുടരും

ദില്ലി: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ക്യാപ്ടനാവും. ഐപിഎല്ലിന്റെ ഒന്‍പതാം എഡിഷനില്‍ സഹീര്‍ഖാനെ ടീം ക്യാപ്ടനായി മാനേജ്‌മെന്റ് നിയമിച്ചു. ഇന്ത്യയുടെ ഇടംകൈയ്യന്‍ ബൗളര്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡെല്‍ഹിക്കുവേണ്ടി കുപ്പായമണിയുന്നത്.

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് കഴിഞ്ഞ സീസണില്‍ ഡെല്‍ഹി ടീമിനെ നയിച്ചത്. ജെപി ഡുമിനി ഇത്തവണയും ഡെല്‍ഹിയില്‍ തുടരും. ഉപ്ടന്‍ ആണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഹെഡ് കോച്ച്.

സഹീറിന് ഏറെനാള്‍ കൊണ്ടേ നായകനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. ഇത് തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്ന കളിക്കാരനാണ് സഹീര്‍. വ്യക്തിത്വവും പരിചയസമ്പന്നതയും ടീമിന് ഗുണം ചെയ്യും. സഹീര്‍ ക്യാപ്ടനാവുന്നതിന് ടീം മാനേജ്‌മെന്റിനും സന്തോഷമേയുള്ളൂ എന്നും ടീമിന്റെ മാര്‍ഗ്ഗദര്‍ശിയായ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഈ സീസണിന്റെ ആദ്യമാണ് സഹീര്‍ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിടപറഞ്ഞത്. 92 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ് അണിഞ്ഞ സഹീര്‍ 311 വിക്കറ്റുകള്‍ നേടി. 200 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നായി നിന്നായി 282 വിക്കറ്റാണ് സഹീറിന്റെ ഏകദിന സമ്പാദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News