സൗദിയിൽ സ്വവർഗാനുരാഗികളുടെ പതാക വീശിയതിന് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അറിവില്ലായ്മയാണെന്നും പതാകയുടെ ഭംഗി കണ്ട് വീശിയതാണെന്നും ഡോക്ടർ

റിയാദ്: സൗദിയിൽ സ്വവർഗാനുരാഗികളുടെ മഴവിൽ പതാക വീട്ടിനു മുകളിൽ വീശിയതിന് സൗദി പൗരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. എൽജിബിടിയുടെ മഴവിൽ പതാക വീശിയതിനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇത് സ്വവർഗാനുരാഗികളുടെ പതാകയാണെന്നു തനിക്ക് അറിയില്ലായിരുന്നെന്നും നിറങ്ങൾ കണ്ടിട്ട് ഓൺലൈനിൽ വാങ്ങിയതാണെന്നുമാണ് ഡോക്ടർ പറഞ്ഞത്. കുട്ടികളിൽ ഒരാൾ പതാകയുടെ ഭംഗി കണ്ട് വേണമെന്നു പറഞ്ഞപ്പോഴാണ് ഓലൈനിൽ പതാക വീങ്ങിയതെന്നും ഡോക്ടർ വ്യക്തമാക്കി.

ഡോക്ടറുടെ ജിദ്ദയിലെ വീട്ടിനു മുകളിൽ മൂന്നു മീറ്റർ ഉയരത്തിലാണ് പതാക വീശിയത്. അന്വേഷണത്തിനൊടുവിൽ പതാക മാറ്റാം എന്ന് ഡോക്ടർ സമ്മതിച്ചതിനെ തുടർന്ന് ഡോക്ടറെ ജാമ്യത്തിൽ വിട്ടയച്ചു. സൗദി അറേബ്യയിൽ ഷരീഅത്ത് നിയമപ്രകാരം സ്വവർഗാനുരാഗം കുറ്റകരമാണ്. സ്വവർഗാനുരാഗത്തിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ, ലിംഗച്ഛേദം, തടവുശിക്ഷ എന്നിവയാണ് നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News