ബ്രസൽസിൽ ഭീകരാക്രമണത്തിനിടെ കാണാതായ ഇൻഫോസിസ് ജീവനക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം; രാഘവേന്ദ്ര കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു

ബ്രസൽസ്: ബ്രസൽസിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിനിടെ കാണാതായ ഇന്ത്യക്കാരനായ ഇൻഫോസിസ് ജീവനക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രാഘവേന്ദ്രൻ ഗണേഷൻ എന്ന ഇൻഫോസിസ് ജീവനക്കാരൻ കൊല്ലപ്പെട്ടതായി ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡർ മഞ്ജീവ് സിംഗ് പുരി സ്ഥിരീകരിച്ചു. ബ്രസൽസ് എയർപോർട്ടിലും മെട്രോ സ്‌റ്റേഷനിലുമുണ്ടായ ആക്രമണത്തിന്റെ അന്നുമുതൽ രാഘവേന്ദ്രനെ കാണാതായിരുന്നു. അന്നുമുതൽ രാഘവേന്ദ്രനെ കണ്ടെത്തുന്നതിനായി നയതന്ത്ര ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി വരുന്നുണ്ടായിരുന്നു.

രാഘവേന്ദ്രനെ ജീവനോടെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മഞ്ജീവ് സിംഗ് പുരി പറഞ്ഞു. രാഘവേന്ദ്രയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മഞ്ജീവ് സിംഗ് പുരി പറഞ്ഞു. ബ്രസൽസിൽ മേബെക് മെട്രോ സ്‌റ്റേഷനിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്യുകയായിരുന്നു രാഘവേന്ദ്രൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News