‘ബാഹുബലി മികച്ച ഇന്ത്യന്‍ ചിത്രമാണ് പോലും’; അവാര്‍ഡ് നിര്‍ണയത്തെ പരിഹസിച്ച് പ്രകാശ് ബാരെ

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം എസ്എസ് രാജമൗലിയുടെ ബാഹുബലിക്ക് നല്‍കിയതില്‍ പ്രതിഷേധം അറിയിച്ച് നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ.

‘ബാഹുബലി മികച്ച ഇന്ത്യന്‍ ചിത്രമാണ് പോലും. ജനപ്രിയ ചിത്രങ്ങളിലെ പോലും മികച്ചതായിരുന്നില്ല അത്. മികച്ച അനിമേഷനായിരുന്നില്ല ചിത്രത്തിലേത്. മികച്ച കലാസംവിധാനമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പുറത്തിറങ്ങിതില്‍ ഏറ്റവും മികച്ചതാണോ ഇത്. രമേശ് സിപ്പി ദേശീയ ജൂറിയുടെ അധ്യക്ഷനായി ഇരിക്കുമ്പോള്‍ മറ്റെന്താണ് പ്രതീക്ഷിക്കുക. ഈ അവസ്ഥ വളരെ ദുഖകരമാണ്. അയുക്തിയുടെ കാലഘട്ടത്തിലേക്ക് സ്വാഗതം’ പ്രകാശ് ബാരെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

Bahubali is the best indian film! Not the best among popular films.. not the best animation.. not just best art…

Posted by Prakash Bare on Monday, March 28, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News