സിനിമ സ്വപ്‌നം കണ്ടുനടക്കുന്നവരോട് ജയസൂര്യക്ക് പറയാനുള്ളത്; വീഡിയോ കാണാം

ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ. അമിതാഭ് ബച്ചനെപ്പോലെയുള്ളവരുടെ കൂടെ മത്സരിക്കാന്‍ കഴിഞ്ഞെന്ന് അറിഞ്ഞപ്പോള്‍ തന്നെ തന്റെ കിളി പറന്നു പോയെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ പറഞ്ഞു. അമിതാഭ് ബച്ചനും കങ്കണയെപ്പോലുള്ളവരോടൊപ്പം തനിക്കും ഒരു അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാത്രമായിരുന്ന തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചെങ്കില്‍ സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് അദ്ധേഹം പറഞ്ഞു.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ സു സു സുധി വാത്മീകം, ബാഷ് മുഹമ്മദിന്റെ ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

Posted by Jayasurya on Monday, March 28, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here