അടൂര്‍ ഭാസിയുടെ ചരമവാര്‍ഷികദിനം

മലയാളികളുടെ പ്രിയതാരം അടൂര്‍ ഭാസിയുടെ ചരമവാര്‍ഷികദിനം.

1929ല്‍ ഹാസ്യസാഹിത്യകാരനായിരുന്ന ഇ.വി കൃഷ്ണപ്പിള്ളയുടേയും, കെ.മഹേശ്വരി അമ്മയുടേയും നാലാമത്തെ മകനായി കെ.ഭാസ്‌കരന്‍ നായര്‍ എന്ന ഭാസി തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ, അടൂരിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു.

നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഭാസിയുടെ ആദ്യസിനിമ തിരമാല ആയിരുന്നു. പക്ഷെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അഭിനയിച്ചത് 1965ല്‍ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രന്‍ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയില്‍ ഒരു അവിഭാജ്യഘടകമായി മാറി. അക്കാലത്ത് പ്രേം നസീറിനോടൊപ്പം ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു. അദ്ദേഹം 700ലധികം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

വൃക്ക രോഗബാധയെ തുടര്‍ന്ന് 1990 മാര്‍ച്ച് 29ന് അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News