കുളിമുറിയില്‍നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍; സംഭവം വൈക്കം താലൂക്ക് ആശുപത്രിയില്‍

വൈക്കം: താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. തലയോലപ്പറമ്പ് സ്വദേശി മനോജി (34) നെയാണു പിടികൂടിയത്. ചികിത്സയിലാണെന്ന് പറഞ്ഞ് രോഗികളെയും കൂട്ടിരിപ്പുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.

സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്നത് നോക്കിനിന്ന് അവരുടെ വസ്ത്രങ്ങള്‍ എടുത്തുമാറ്റുന്നത് പതിവായതോടെ രോഗികളും കൂട്ടിരിപ്പുകാരും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോടതിക്ക് സമീപത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന ഇയാളെ ഇതിനു മുന്‍പ് പൊലീസ് പിടികൂടിയിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.

അസുഖബാധിതരായി കിടക്കുന്ന സ്ത്രീകളുടെ കാല്‍ തടവാനും ആശ്വാസവാക്കുകള്‍ പറഞ്ഞ് സാന്ത്വനിപ്പിക്കാനും ഇയാള്‍ തത്പരനായിരുന്നെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News