അജ്മാനില്‍ വന്‍ തീപിടിത്തം; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു

അജ്മാന്‍: യുഎഇ അജ്മാനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അല്‍ സവന്‍ എന്ന കെട്ടടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നു. അപകടസാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here