കാലാവധി കഴിഞ്ഞ പെപ്‌സി കുടിച്ച അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

കോഴിക്കോട്: കാലാവധി കഴിഞ്ഞ പെപ്‌സി കുടിച്ച അഞ്ചു വിദ്യാര്‍ത്ഥികളെ ദേഹാസ്വാസ്ഥ്യം. തൊണ്ടയാട് സ്വദേശികളായ അഖില്‍ലാല്‍, ധന്യന്ത്, ആരോമല്‍, ശ്രുധിന്‍, അര്‍ജുന്‍ എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പടി കോപറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പെപ്‌സി വാങ്ങിയത്. പാനീയം കുടിച്ച് അല്‍പസമയത്തിനകം തന്നെ കുട്ടികള്‍ക്ക് ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് കുപ്പി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. 24-11-2015നാണ് പെപ്‌സി പാക്ക് ചെയ്തിരുന്നത്. മൂന്ന് മാസമാണ് പെപ്‌സിയുടെ ഉപയോഗ കാലാവധി.

സംഭവത്തെ തുടര്‍ന്ന് പൊലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News