പ്രവാചക ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഷാഫി സുഹൂരിയെ റിമാന്‍ഡ് ചെയ്തു; നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടന്ന് പൊലീസ്

കോഴിക്കോട്: പ്രവാചക ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ റിമാന്‍ഡ് ചെയ്തു. ഷാഫി അബ്ദുള്ള സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി മുഹമ്മദ് ഷാഫിയെ (43) ആണ് എഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ബീച്ച് ആശുപത്രിക്ക് സമീപം അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന ചികിത്സാ സ്ഥാപനം നടത്തുന്ന ഇയാള്‍ പ്രവാചക വൈദ്യത്തിന്റെ പേരിലാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികിത്സയെന്ന പേരില്‍ യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. പീഡനം സഹിക്കാന്‍ വയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു.

2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തി.

തട്ടിപ്പിന് ആത്മീയ പരിവേഷം നല്‍കിയിരുന്നതിനാല്‍ നിരവധി യുവതികളെ വലയിലാക്കാന്‍ ഇയാള്‍ക്കു സാധിച്ചതായും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പരാതികള്‍ ലഭിച്ചിരുന്നില്ല. അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ നിരവധി സ്ത്രീകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതതായും ഇത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News