ജയറാമിന്റെ നായികയാകാന്‍ ജ്യുവല്‍ മേരിക്കും റായ് ലക്ഷ്മിയ്ക്കും താല്‍പര്യമില്ല; ‘സത്യ’യില്‍ നിന്ന് ഇരുവരും പിന്‍മാറിയതോടെ അവസരം റോമയ്ക്ക്

ദീപന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയറാം ചിത്രം സത്യയില്‍ നിന്ന് റായ് ലക്ഷ്മിയും പിന്‍മാറി. തീരുമാനത്തിന്റെ പിന്നിലെ കാരണം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ ജ്യുവല്‍ മേരിയും ജയറാമിന്റെ നായികയാവാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു പിന്‍വാങ്ങിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്തിറങ്ങിയ ജയറാമിന്റെ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതാണ് പിന്‍മാറ്റത്തിന് കാരണമായി പറയപ്പെടുന്നത്.

റായ് ലക്ഷ്മിയുടെ പിന്‍മാറ്റത്തോടെ നായികയായി റോമ എത്താന്‍ സാധ്യതയുണ്ടെന്നാണ് ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടി നിഖിതയാണ് ചിത്രത്തില്‍ മറ്റൊരു നായിക വേഷത്തിലെത്തുന്നത്. ജയറാമിനെ വച്ച് പടമെടുത്താല്‍ പ്രശസ്തരായ നായികമാര്‍ ചിത്രത്തില്‍ അഭിനയിക്കാത്തത് പല സംവിധായകരേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നാണ് സിനിമ ലോകത്തെ സംസാരം.

ഷെഹനാസ് മൂവി ക്രിയേഷന്റെ ബാനറില്‍ ഫിറോസ് ഷഹീദാണ് സത്യ നിര്‍മ്മിക്കുന്നത്. പുതിയ മുഖത്തിലൂടെ ശ്രദ്ധേയനായ ഭരണി കെ ധരനാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയട്ടത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തില്‍ ഷീലു എബ്രഹാമാണ് ജയറാമിന്റെ നായികയായി എത്തുന്നത്. ബാഹുബലിക്ക് ശേഷം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here