മണിയുടെ മരണം; കാക്കനാട്ടെ ഫോറന്‍സിക് ലാബിനെ അവിശ്വാസം; പരിശോധനക്കയച്ച സാമ്പിളുകള്‍ തിരികെ വാങ്ങി; ഹൈദരാബാദ് ലാബില്‍ പരിശോധിച്ചാല്‍ മതിയെന്ന് തീരുമാനം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി. ആദ്യം ശേഖരിച്ച രക്തവും ആന്തരികാവയവങ്ങളും തെളിവുകളുമാണ് കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നിന്ന് തിരികെ വാങ്ങിയത്. മരണ കാരണം കീടനാശിനിയാണെന്ന് കണ്ടെത്തിയത്് കാക്കനാട്ടെ ലാബായിരുന്നു. തിരികെ വാങ്ങിയ തെളിവുകളുള്‍പ്പെടെയുള്ളവ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമില്ലെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടമാര്‍ പറയുന്നത്. എന്നാല്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്നാണ് കാക്കനാട് ലാബിലെ രാസപരിശോധനാഫലം. റിപ്പോര്‍ട്ടുകളിലെ വൈരുധ്യം മൂലം ആശയക്കുഴപ്പം പരിഹരിക്കാന്‍ വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News