ഈജിപ്ത് വിമാനം ഹൈജാക്ക് ചെയ്ത ഇബ്രാഹിം സമാഹയെ അറസ്റ്റ് ചെയ്തു; ബന്ദികളെ എല്ലാവരെയും മോചിപ്പിച്ചു; എല്ലാവരും സുരക്ഷിതർ

ലർണാക: യാത്രക്കാരെ ബന്ദികളാക്കി ഈജിപ്ഷ്യൻ വിമാനം റാഞ്ചിയ ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനായ ഇബ്രാഹിം സമാഹയെയാണ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ ശേഷിച്ചിരുന്ന വിദേശികൾ അടക്കമുള്ള ബന്ദികളെയും മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട യാത്രക്കാർ അടക്കം ജീവനക്കാരും എല്ലാവരും സുരക്ഷിതരാണ്. നാലുവിദേശികൾ ഒഴികെയുള്ള യാത്രക്കാരെ നേരത്തെ മോചിപ്പിച്ചിരുന്നു. ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ വിമാനം ബോംബ് വച്ചു തകർക്കുമെന്നായിരുന്നു റാഞ്ചിയുടെ ഭീഷണി.

പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് അലക്‌സാൻഡ്രിയയിൽ നിന്നു കെയ്‌റോയിലേക്കു പറന്ന വിമാനം നിലത്തിറങ്ങുന്നതിന് ഇരുപതു മിനുട്ടു മുൻപ് റാഞ്ചി സൈപ്രസിലെ ലർണാക വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഈജിപ്ഷ്യൻ എയർലൈൻസിന്റെ എംഎക്‌സ് 181 വിമാനമാണ് തട്ടിയെടുത്തത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഭീഷണിയുണ്ടായിരുന്നു. ഇതു പിന്നീട് സത്യമല്ലെന്നു തെളിഞ്ഞു.

55 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 81 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് 62 യാത്രക്കാരിൽ നാലു വിദേശികളെയും ഏഴു ജീവനക്കാരെയും മാത്രകം ബന്ദികളാക്കി ഹൈജാക്കർ മറ്റു യാത്രക്കാരെ മോചിപ്പിച്ചിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News