ഫേസ്ബുക്കില്‍ അശ്ലീല ഫോട്ടോ; വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയില്‍ 21കാരിയായ അധ്യാപികയുടെ ജോലി തെറിച്ചു

ഫേസ്ബുക്കില്‍ അശ്ലീലഫോട്ടോകള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വടക്കുകിഴക്കന്‍ രാജ്യമായ കണ്‍ട്രി ദുറമിലാണ് സംഭവം. ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്ന ജെമ്മ ലൈര്‍ഡിനാണ് ജോലി നഷ്ടമായത്.

മോഡല്‍ കൂടിയായ ജെമ്മ മോഡലിംഗിനിടെ ഷൂട്ട് ചെയ്ത ദൃശ്യങ്ങളില്‍ ചിലതാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് അശ്ലീലതയുടെ പരിധി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് ജെമ്മയുടെ ജോലി നഷ്ടമായത്. ജോലിയില്‍ പ്രവേശിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ജെമ്മയുടെ ജോലി പോയത്. ഒരു ദിവസം രാവിലെ ഓഫീസിലേക്ക് വിളിച്ച് പ്രധാനഅധ്യാപിക പുറത്താക്കുന്ന വിവരം പറയുകയായിരുന്നുവെന്ന് ജെമ്മ പറയുന്നു.

ചില വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഫേസ്ബുക്കില്‍ തന്റെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്നും ഇത് തന്നോട് റിപ്പോര്‍ട്ട് ചെയ്തുവെന്നും പ്രധാന അധ്യാപിക പറഞ്ഞതായി ജെമ്മ പറയുന്നു. എന്നാല്‍ താന്‍ മോഡലായി ജോലി ചെയ്യുന്നുണ്ടെന്ന് സ്‌കൂള്‍ അധികുതര്‍ക്ക് അറിയാമായിരുന്നെന്നും ഇത് അറിഞ്ഞുകൊണ്ടണ് അവര്‍ ജോലി തന്നതെന്നും ജെമ്മ പറഞ്ഞു. ആത്മാര്‍ഥമായാണ് താന്‍ അധ്യാപക ജോലിയെ കണ്ടിരുന്നതെന്നും വിദ്യാര്‍ത്ഥികളും നല്ലരീതിയിലാണ് തന്നോട് പെരുമാറിയതെന്നും ജെമ്മ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here