ആറ്റിങ്ങല്‍: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന. മണിയുടെ ആഗ്രഹത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു ആറ്റിങ്ങല്‍ മാമം കലാഭവന്‍ മണി സേവന സമിതി പ്രസിഡന്റ് അജില്‍ മണിമുത്ത് പറഞ്ഞു. കഴിഞ്ഞദിവസം സേവനസമിതി ഓഫീസിലെ കെടാവിളക്കു തെളിയിച്ചു മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ഇതൊരു ക്ഷേത്രമായി വളരണമെന്നു പറഞ്ഞത്.
വൃദ്ധസദനങ്ങള്‍ ദേവാലയമാണെന്നായിരുന്ന മണി പറഞ്ഞിരുന്നത്. വൃദ്ധര്‍ക്ക് ആലംബമായി മാറുന്ന ഒരിടമായി സേവനസമിതിയുടെ ക്ഷേത്രത്തെ ഉയര്‍ത്താനാണ് പദ്ധതി. സേവനസമിതിയുടെ പദ്ധതി അറിഞ്ഞ സിനിമാ നിര്‍മാതാവ് സൂരജ് എസ് മേനോന്‍ ക്ഷേത്രം നിര്‍മിക്കാനായി നാലു ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞു. മണി ഒടുവില്‍ അഭിനയിച്ച പറയാതെ പോയ് മറഞ്ഞു എന്ന സിനിമയുടെ നിര്‍മാതാവാണ് സൂരജ്. ക്ഷേത്രമെന്ന സങ്കല്‍പമാണെങ്കിലും മണിയെ ആരാധിക്കാനുള്ള ഒരിടമായിരിക്കില്ല ഇതെന്നും മണി ആഗ്രഹിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാനമായിരിക്കുമെന്നുമാണ് ഭാരവാഹികളുടെ വാക്കുകള്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post