ജെഎന്‍യു നേതാവ് മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍; സി ദിവാകരനും മുല്ലക്കരയും സുനില്‍കുമാറും സ്ഥാനാര്‍ത്ഥികള്‍; സിപിഐ പട്ടികയില്‍ മൂന്ന് വനിതകള്‍

തിരുവനന്തപുരം: സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവ് മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ സിപിഐ പാനലില്‍ മത്സരിക്കും. രണ്ടു ടേം പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ആറു പേര്‍ക്ക് ഇളവു നല്‍കി. മുന്‍മന്ത്രിമാരായ സി ദിവാകരന്‍ നെടുമങ്ങാട്ടും മുല്ലക്കര രത്‌നാകരന്‍ ചടയമംഗലത്തും മത്സരിക്കും. കയ്പമംഗലം എംഎല്‍എ ആയ വിഎസ് സുനില്‍കുമാറിന് തൃശൂര്‍ സീറ്റ് നല്‍കി. സിറ്റിംഗ് എംഎല്‍എമാരായ ഇഎസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവരും പികെവിയുടെ മകള്‍ ശാരദ മോഹനും ആണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതകള്‍. ഉള്‍പ്പടെ രണ്ട് വനിതാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കി. ഗീതാ ഗോപി നാട്ടികയില്‍ മത്സരിക്കും. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. എല്‍ഡിഎഫില്‍ 27 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ

  • പട്ടാമ്പി – മുഹമ്മദ് മുഹ്‌സിന്‍
  • നെടുമങ്ങാട് – സി ദിവാകരന്‍
  • ചടയമംഗലം – മുല്ലക്കര രത്‌നാകരന്‍
  • തൃശൂര്‍ – വിഎസ് സുനില്‍കുമാര്‍
  • പീരുമേട് – ഇഎസ് ബിജിമോള്‍
  • പുനലൂര്‍ – കെ രാജു
  • കയ്പമംഗലം – ടൈറ്റസ് മാസ്റ്റര്‍
  • കൊടുങ്ങല്ലൂര്‍ – വിആര്‍ സുനില്‍കുമാര്‍
  • കരുനാഗപ്പള്ളി – ആര്‍ രാമചന്ദ്രന്‍
  • വടക്കന്‍ പറവൂര്‍ – ശാരദ മോഹന്‍
  • കാഞ്ഞിരപ്പള്ളി – വിബി ബിനു
  • വൈക്കം – പികെ ആശ
  • അടൂര്‍ – ചിറ്റയം ഗോപകുമാര്‍
  • നാട്ടിക – ഗീതാ ഗോപി
  • മണ്ണാര്‍ക്കാട് – സുരേഷ് രാജ്
  • ഹരിപ്പാട് – പി പ്രസാദ്
  • ഇരിക്കൂര്‍ – കെ ടി ജോസ്
  • മൂവാറ്റുപുഴ – എല്‍ദോസ് ഏബ്രഹാം
  • കാഞ്ഞങ്ങാട് – ഇ ചന്ദ്രശേഖരന്‍
  • തിരൂരങ്ങാടി – നിയാസ് പുളിക്കലകത്ത്
  • ഏറനാട് – കെകെ സമദ് (പട്ടിക തുടരും)

സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇഎസ് ബിജിമോള്‍, പി തിലോത്തമന്‍, വിഎസ് സുനില്‍കുമാര്‍, മകെ രാജു എന്നിവര്‍ക്കാണ് രണ്ടു ടേം വ്യവസ്ഥയില്‍ ഇളവു നല്‍കിയത്. വൈക്കം എംഎല്‍എ കെ അജിത്തിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രനാണ് എല്‍ഡിഎഫ് പാനലില്‍ ജനവിധി തേടുന്നത്.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ എഐഎസ്എഫ് യൂണിറ്റ് വൈസ്പ്രസിഡന്റാണ് പട്ടാമ്പി സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍. എട്ടിമട അമൃത വിശ്വപീഠത്തില്‍നിന്ന് എംഎസ്ഡബ്ല്യൂ പൂര്‍ത്തിയാക്കിയ മുഹമ്മദ് മുഹ്‌സിന്‍ ജെഎന്‍യുവില്‍ സോഷ്യല്‍ വര്‍ക്കില്‍ ഗവേഷണം നടത്തുകയാണ്. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍നായരുടെ മകളാണ് പറവൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ശാരദാ മോഹന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here