കെയ്‌റോ: ഈജിപ്തിൽ വിമാനം റാഞ്ചി 11 പേരെ ബന്ദികളാക്കി യുവാവ് വിമാനം റാഞ്ചിയത് മുൻഭാര്യയെ കാണാൻ വേണ്ടി. ഹൈജാക്കർ ഒരു പൊട്ടനാണെന്നാണ് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. വിമാനം റാഞ്ചിയ ശേഷം ബന്ദികളെ വിട്ടയയ്ക്കാനായി ഒത്തുതീർപ്പ് ചർച്ച നടത്തിയ അധികൃതരോട് ഇബ്രാഹിം സമാഹ എന്ന 27കാരൻ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. മുൻ ഭാര്യയെ കാണണം. അവളോടു സംസാരിക്കണമെന്ന്. സമാഹയുടെ മുൻഭാര്യ സൈപ്രസിലാണ് താമസിക്കുന്നത്. ഇതിനു വേണ്ടിയാണ് ഇയാൾ വിമാനം സൈപ്രസിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചത്.
വിമാനത്തിൽ നിന്ന് മുൻ ഭാര്യയ്ക്കള്ള ഒരു കത്ത് വിമാന ജീവനക്കാരിയുടെ കയ്യിൽ കൊടുത്തു വിടുന്ന ഒരു ചിത്രവും പുറത്തുവന്നു. നാലുപേജുള്ള കത്താണ് വിമാന ജീവനക്കാരിയുടെ കയ്യിൽ കൊടുക്കാൻ ഹൈജാക്കർ ശ്രമിക്കുന്നത്. ജീവനക്കാരി തലയിൽ കൈവച്ചു നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഭാര്യ ലാർനാകയിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വിമാനം ബോംബ് വച്ചു തകർക്കും എന്നു സമാഹ ഭീഷണിപ്പെടുത്തിയെങ്കിലും എയർപോർട്ട് ഉദ്യോഗസ്ഥർ ഇതുവരെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
ഹൈജാക്കർ ഒരു ഭീകരവാദിയല്ലെന്നു ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവൻ ഒരു അരവട്ടനാണെന്നാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്. ഭീകരവാദികൾ ഒരിക്കലും വിഡ്ഢികളാകില്ല. സമാഹയ്ക്ക് അമേരിക്കയുടെയും ഈജിപ്തിന്റെയും പൗരത്വം ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അലക്‌സാണ്ട്ര സർവകലാശാലയിൽ വെറ്ററിനറി മെഡിസിൻ പഠിപ്പിക്കുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post