വാട്‌സ്ആപ്പില്‍നിന്നു നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. ഇന്ത്യയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരമായി. സ്‌കൈപ്പിന്റെ മാതൃകയില്‍ വോയ്‌സ് കോളിംഗിനുള്ള സംവിധാനമാണ് വാട്‌സ്ആപ്പും ഒരുക്കുന്നത്. നെറ്റ് വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് സംവിധാനം നടപ്പാക്കാനുള്ള കരാറിന് കേന്ദ്ര സര്‍ക്കാര്‍ സമിതി ഇന്നലെ അംഗീകാരം നല്‍കി.
ഡാറ്റാ നിരക്കുകള്‍ പ്രകാരം തുകയീടാക്കിയായിരിക്കും സംവിധാനം നിലവില്‍ വരുന്നത്. ഡാറ്റാ നിരക്കുകളാണ് അടിസ്ഥാനമെന്നതിനാല്‍ വളരെക്കുറച്ചു തുകയേ ഓരോ കോളിനും വരൂ. റിലയന്‍സിന്റെ ഡാറ്റാ കണക്ഷനുള്ളവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാട്‌സ്ആപ്പില്‍നിന്നു മറ്റു ഫോണുകളിലേക്കു നമ്പര്‍ ഡയല്‍ ചെയ്തു വിളിക്കാനാവുക. റിലയന്‍സിന്റെ ഫോര്‍ ജി കണക്ടിവിറ്റി രാജ്യവ്യാപകമാകുന്നതോടെ വോയ്‌സ് കോളിംഗില്‍ പുതിയ അധ്യായം തുറക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ ലാന്‍ഡ് ഫോണ്‍ നെറ്റ് വര്‍ക്കുകളിലേക്കും എയര്‍സെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവയിലേക്കും ഇങ്ങനെ വാട്‌സ്ആപ്പില്‍നിന്നു വിളിക്കാനാകും.
ടെലികോം വകുപ്പിന്റെ പാനല്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉടന്‍ തന്നെ സംവിധാനം നടപ്പാക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ ആരംഭിക്കും. വാട്‌സ്ആപ്പില്‍നിന്നു മറ്റു നെറ്റ് വര്‍ക്കുകളിലേക്കു വിളിക്കുമ്പോള്‍ ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകേണ്ടതുണ്ട്. അതേസമയം, സംവിധാനം നടപ്പാക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായിരിക്കും സംവിധാനം എന്നാണ് വിമര്‍ശകരുടെ നിലപാട്. ഇന്റര്‍നെറ്റ് കോളുകള്‍ നിരീക്ഷിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് ഇവരുടെ വാദം.
Get real time update about this post categories directly on your device, subscribe now.
Discussion about this post