ഇന്ത്യയെ തോൽപിക്കരുതേ എന്ന് ക്രിസ് ഗെയ്‌ലിനോടു അമിതാഭ് ബച്ചൻ; ഗെയ്ൽ സെഞ്ചുറി അടിക്കണം; തനിക്ക് സെഞ്ചുറിയല്ല, ടീമിന്റെ ജയമാണ് വലുതെന്ന് ഗെയ്ൽ

മുംബൈ: തന്നേക്കാൾ ഉയരമുള്ള ആരാധകൻ ഒടുവിൽ ബിഗ്ബിയുടെ വീട്ടിലെത്തി. ക്ഷണം സ്വീകരിച്ച് അത്താഴവിരുന്നിനാണ് ക്രിസ് ഗെയ്ൽ അമിതാഭ് ബച്ചനെ തേടിയെത്തിയത്. കഴിഞ്ഞ മാസം അമിതാഭിനായി തന്റെ ബാറ്റ് സമ്മാനമായി കൊടുത്തയച്ചിരുന്നു. ബച്ചന്റെ ആതിഥ്യമര്യാദയാണ് തന്നെ അതിശയിപ്പിച്ചതെന്ന് ഗെയ്ൽ പറഞ്ഞു. അമിതാബുമൊത്തുള്ള ചിത്രം ഗെയ്ൽ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനു താഴെ ഒരു കാപ്ഷനും കൊടുത്തു. ക്ഷണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി. അദ്ദേഹം എന്നോടു സെഞ്ചുറി അടിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒപ്പം മത്സരത്തിൽ ഇന്ത്യ ജയിക്കണമെന്നും. എന്നാൽ, ഞാൻ സെഞ്ചുറിയേക്കാൾ തന്റെ ടീം ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതായിരുന്നു കാപ്ഷൻ. തുടർന്ന് അതേചിത്രം ബച്ചൻ തന്റെ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.  

ഗെയ്ൽ തന്റെ ഇത്ര വലിയ ആരാധകനാണെന്ന് അറിയില്ലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. തന്റെ ആശസംയക്ക് വ്യാഴാഴ്ചത്തെ മത്സരത്തിൽ ഗെയ്ൽ പകരം നൽകുമെന്നാണ് പ്രതീക്ഷയെന്നും ബച്ചൻ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here