വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ ഹൃദയം മുറിച്ചു പുറത്തിട്ട് അരുംകൊല; വഞ്ചിച്ചതിന് ക്രൂരമായ കൊലപാതകം നടത്തിയ യുവതിക്ക് വധശിക്ഷ

ധാക്ക: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നീടു പിൻമാറുകയും ചെയ്ത യുവാവിന്റെ ഹൃദയം മുറിച്ചു പുറത്തിട്ട യുവതിക്കു വധശിക്ഷ. പ്രണയിച്ചു വഞ്ചിച്ചതിലെ പ്രതികാരം തീർക്കാൻ അരും കൊല നടത്തിയ യുവതിക്കാണ് ബംഗ്ലാദേശ് കോടതി ശിക്ഷ വിധിച്ചത്. 21 വയസുകാരിയായ സൊണാലിയെയാണ് ശിക്ഷിച്ചത്. ശിക്ഷ നടപ്പായാൽ ബംഗ്ലാദേശിൽ ആദ്യമായി തൂക്കിലേറ്റപ്പെടുന്ന സ്ത്രീയായിരിക്കും ഇവർ.

23 വയസുകാരനും ഖുൽനയിലെ മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻ ആൻഡ് സയൻസ് ടെക്‌നിക് കോളജിലെ വിദ്യാർഥിയുമായിരുന്ന ഷിപ്പോണുമായി സൊണാലി കുറച്ചുകാലം പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യുമെന്ന ഉറപ്പിൽ യുവാവുമായി യുവതി ലൈംഗികബന്ധവും പുലർത്തിയിരുന്നു. എന്നാൽ വിവാഹം ചെയ്യണമെന്ന ആവശ്യം ആവർത്തിച്ചപ്പോൾ യുവാവ് പിൻമാറി. മറ്റു പല സ്ത്രീകളുമായും യുവാവിന്റെ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ യുവതി ലാപ്‌ടോപ്പിൽനിന്നു കണ്ടെത്തുകയും ചെയ്തു. കാമുകനെ യുവതി ഹൃദയം മുറിച്ചു പുറത്തിട്ടു കൊന്നത്.

ശീതള പാനീയത്തിൽ ഇരുപത് ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമായിരുന്നു കൊലപാതകം. ബോധം നശിച്ച കാമുകന്റെ കാലുകൾ കൂട്ടിക്കെട്ടിയശേഷം കഴുത്തറുക്കുകയായിരുന്നു. തുടർന്നു നെഞ്ചിൽ കത്തികുത്തിയിറക്കി ഹൃദയം പുറത്തിട്ടു. പല സ്ത്രീകളുമായും ബന്ധം പുലർത്തിയ കാമുകന്റെ ഹൃദയം എത്രമാത്രം വലിയതാണെന്നു കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഹൃദയം മുറിച്ചു പുറത്തിട്ടതെന്നു യുവതി കോടതിയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News