ബെൻസിന്റെ എസ് ക്ലാസ് ശ്രേണിയിലേക്ക് പുതിയ ഒരംഗം കൂടി; എസ് 400 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ദില്ലി: മെഴ്‌സിഡൻസ് ബെൻസിന്റെ ഏറ്റവും ആഡംബര കാറായ എസ് ക്ലാസ് ശ്രേണിയിലേക്ക് പുതിയ ഒരംഗം കൂടി എത്തുന്നു. എസ്400 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. എസ് 350, എസ് 500 വേരിയന്റുകളുടെ മധ്യവർത്തിയാണ് എസ് 400. ബെൻസ് എസ് ക്ലാസ് ഫ് ളാഗ്ഷിപ്പ് സെഡാന്റെ പെട്രോൾ വേരിയന്റിൽ ഇറങ്ങുന്ന രണ്ടാമത്തെ വാഹനം കൂടിയാണ് ഇത്. വാഹനത്തിന് 1.31 കോടി രൂപയാണ് ദില്ലിയിലെ എക്‌സ്‌ഷോറൂം വില.

കൂടുതൽ കാര്യക്ഷമതയോടെ ഓടുന്ന എസ് ക്ലാസ് പെട്രോൾ വേരിയന്റ് ആയിരിക്കും എസ് 400 എന്നാണ് മെഴ്‌സിഡൻസ് അവകാശവാദം ഉന്നയിക്കുന്നത്. 3.0 ലീറ്റർ V 6 എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. എസ് 500ന്റെ എൻജിൻ V 8 ആണെങ്കിലും പക്ഷേ, എസ് 400ന് കരുത്തു വർധിക്കും. എസ് 400ന്റെ V 6 എൻജിൻ 333 എച്ച്പി കരുത്തുതരും. 480 എൻഎം ടോർക്ക് സൃഷ്ടിക്കും വാഹനം. 7 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക് ഗിയർട്രാൻസ്മിഷനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. എയർബാലൻസ് പാക്കേജ്, സീറ്റ് മെമ്മറി ഫംഗ്ഷൻ, കസ്റ്റമൈസ് ചെയ്യാവുന്ന ഇന്റീരിയർ അപ്‌ഹോൾസ്റ്ററി എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

പിൻസീറ്റിലും ടേബിളുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 10 ഇഞ്ച് സ്‌ക്രീനോടു കൂടിയ എന്റർടെയ്ൻമെന്റ് സിസ്റ്റവും പിൻസീറ്റ് യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഏഴു വ്യത്യസ്ത ആംബിയന്റ് ലൈറ്റ് ഓപ്ഷനും വാഹനത്തിന്റെ പിൻ കാബിനിൽ ഒരുക്കിയിട്ടുണ്ട്. ആശ്വാസകരമായ യാത്രയ്ക്ക് എല്ലാ വശങ്ങളിൽ നിന്നുമുള്ള സീറ്റ് മസാജറും ഉണ്ട്. ഇത് പിൻസീറ്റിലെ നാലു യാത്രക്കാർക്കും ഒരുപോലെ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here