വാട്‌സ്ആപ്പിൽ ഇനി ആപ്പ് തുറക്കാതെയും മെസേജുകൾക്ക് മറുപടി അയയ്ക്കാം; ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി പുതിയ സൗകര്യം

വാട്‌സ്ആപ്പിന്റെ പുതിയ ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് കുറച്ചധികം സന്തോഷം പകരുന്നതാണ്. വളരെ വേഗത്തിൽ ഇനി ആൻഡ്രോയ്ഡിലെ വാട്‌സ്ആപ്പിൽ വരുന്ന മെസേജുകൾക്ക് മറുപടി അയയ്ക്കാം. അതും ആപ്ലിക്കേഷൻ തുറക്കാതെ തന്നെ. നോട്ടിഫിക്കേഷനിലൂടെ തന്നെ മെസേജുകൾക്ക് മറുപടി അയയ്്ക്കാം എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. പക്ഷേ, എല്ലാവർക്കും ഈ അപ്‌ഡേഷൻ ലഭ്യമാകില്ല. നിലവിൽ ലേറ്റസ്റ്റ് വേർഷനായ 2.12.560 വേർഷൻ ഉപയോഗിക്കുന്ന ബീറ്റ ടെസ്‌റ്റേഴ്‌സിനു മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു. അതും ഗൂഗിൾ പ്ലേയിൽ ലോഗിൻ ചെയ്തിട്ടുള്ള ബീറ്റ ടെസ്‌റ്റേഴ്‌സിനു മാത്രം.

വാട്‌സ്ആപ്പിന്റെ ലേറ്റസ്റ്റ് ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് വേർഷനായ V 2.12.560 വേർഷൻ സാധാരണ ഗൂഗിൾ പ്ലേയിലോ വാട്‌സ്ആപ്പ് വെബ്‌സൈറ്റിലോ ലഭ്യമല്ല. ഈ പുതിയ വേർഷൻ പ്രകാരം നോട്ടിഫിക്കേഷൻ പാനലിൽ നിന്നു തന്നെ മറുപടി അയയ്ക്കാം. അപ്‌ഡേറ്റ് ചെയ്തു കഴിയുന്നതോടെ മെസേജുകൾ വരുമ്പോൾ നോട്ടിഫിക്കേഷൻ പാനലിൽ ആ വ്യത്യാസം കാണാൻ സാധിക്കും. നോട്ടിഫിക്കേഷൻ പാനൽ എക്‌സ്പാൻഡ് ചെയ്യുമ്പോൾ റിപ്ലൈ ഓപ്ഷൻ ലഭിക്കും. അങ്ങനെ നോട്ടിഫിക്കേഷൻ പാനലിൽ നിന്നു തന്നെ മറുപടി അയയ്ക്കാം.

റിപ്ലൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ക്വിക്ക് റിപ്ലൈ ഫുൾസ്‌ക്രീൻ നിങ്ങൾക്ക് കാണാം. ഒപ്പം ഒരു ഡയലോഗ് ബോക്‌സും താഴെ ഒരു കീബോർഡ് ലേഔട്ടും ഉണ്ടാകും. അങ്ങനെ ആപ്പ് തുറക്കാതെ തന്നെ മെസേജുകൾക്ക് പെട്ടെന്ന് മറുപടി അയയ്ക്കാൻ പറ്റും. ഇതോടൊപ്പം മെസേജ് ആപ്പിൽ തുറക്കാനായി നോട്ടിഫിക്കേഷനിൽ ടാപ് ചെയ്യുന്നതോടെ ആ സംഭാഷണം മുഴുവനായി ആപ്പിൽ തുറക്കുകയും ചെയ്യും. ഇൻ ആപ് നോട്ടിഫിക്കേഷനിൽ ക്വിക്ക് റിപ്ലൈ ചെയ്യുവാനുള്ള അപ്‌ഡേഷൻ ഈമാസം ആദ്യം ഐഫോൺ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി എത്തിച്ചിരുന്നു.

വാട്‌സ്ആപ്പ് മാത്രമല്ല ഇത്തരത്തിൽ ക്വിക് റിപ്ലൈ സംവിധാനം ഒരുക്കുന്നത്. ഗൂഗിൾ ഹാംഗ്ഔട്ട്‌സ് ആപ് ജനുവരിയിൽ തന്നെ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ടെക്സ്റ്റ് ഫോർമാറ്റിംഗ്, ഇംപ്രൂവ്ഡ് ഫയൽ ഷെയറിംഗ് അഥവാ പിഡിഎഫ് അടക്കമുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള പുതിയ അപ്‌ഡേഷൻ ഈമാസം ആദ്യം തന്നെ വാട്‌സ്ആപ്പ് രംഗത്തിറക്കിയിരുന്നു. ഇറ്റാലിക് ആയും ബോൾഡ് ആയും മെസേജുകൾ അയയ്ക്കാനുള്ള അപ്‌ഡേഷനും നേരത്തെ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News