മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ പ്രതാപ് പോത്തന്‍; നായകന്‍ ദുര്‍ഖര്‍; ഒരു യാത്രാമൊഴിക്കു ശേഷം വീണ്ടും സംവിധായകനാകുമ്പോള്‍ തിരക്കഥയൊരുക്കുന്നത് അഞ്ജലി മേനോന്‍

മോഹന്‍ലാലിനെയും തമിഴ് അഭിനയപ്രതിഭാസം ശിവാജി ഗണേശനെയും മലയാളത്തില്‍ ഒന്നിപ്പിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു. ഇക്കുറി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രമൊരുക്കാനാണ് പ്രതാപ് പോത്തന്റെ പദ്ധതി. 1997-ലാണ് മോഹന്‍ലാല്‍-ശിവാജി ഗണേശനെയും ഒന്നിപ്പിച്ച് ഒരു യാത്രാമൊഴി പുറത്തിറങ്ങിയത്. അഞ്ജലി മേനോനാണ് തന്റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും മറുനാടന്‍ മലയാളിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതാപ് പോത്തന്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രം മലയാളികള്‍ക്ക് പുതിയ അനുഭവമാകും. പ്രണയമാണ് ചിത്രത്തിലെ പ്രമേയം. മണിരത്‌നം സിനിമകളിലേതു പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല. ലവ് അറ്റ് ലാസ്റ്റ് സൈറ്റായിരിക്കും ഇത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും നായികയെ തീരുമാനിക്കുന്നതേയുള്ളൂവെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു. സിനിമയുടെ പേരും പിന്നീട് പുറത്തുവിടും. രാജീവ് മേനോനാണ് കാമറ കൈകാര്യം ചെയ്യുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റില്‍വച്ചാണ് പ്രതാപ് പോത്തനും അഞ്ജലി മേനോനും സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് സിനിമയ്ക്കായി മനസില്‍ സൂക്ഷിച്ച കഥ അഞ്ജലിക്ക് അയച്ചുകൊടുത്തു. അഞ്ജലി വേറൊരു കഥപറഞ്ഞു. അത് തനിക്ക് ഇഷ്ടമായി. അവസാന ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ജലിയുടെ കഥ തീരുമാനിച്ചു. ജ്യേഷ്ഠന്‍ ഹരി പോത്തന്റെ സ്ഥാപനമായ സുപ്രിയ ഫിലിംസിന്റെ ബാനറിലായിരിക്കും സിനിമയുടെ നിര്‍മാണം. മലയാള സിനിമയില്‍ പുതുമ കൊണ്ടുവരാനുള്ള ആഗ്രഹവും ശ്രമവും തന്റെ പുതിയ സിനിമയില്‍ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

1985-ല്‍ തമിഴില്‍ മിണ്ടും ഒരു കാതല്‍ കഥൈയാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ. 1987-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഋതുഭേദം രണ്ടാമത്തെ സിനിമ. ഈ ചിത്രത്തിലെ അഭിനയത്തിന് തിലകന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് കാമ്പസ് ഹിറ്റായ ഡെയ്‌സിയാണ് സംവിധാനം ചെയ്തത്. ഇന്ത്യന്‍ സംഗീതത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമായിരിക്കും സംഗീതസംവിധായകനെന്നും പ്രതാപ് പോത്തന്‍ പറഞ്ഞ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here