തിരുവനന്തപുരം: ആര്‍എസ്എസ് അക്രമികള്‍ തീയിട്ട തിരൂര്‍ തലൂക്കര എകെജി സ്മാരക കലാവേദിയുടെ വായനശാലയ്ക്ക് പുസ്തകങ്ങള്‍ എത്തിക്കാനുള്ള സോഷ്യല്‍ മീഡിയയിലെ പ്രചരണത്തെ അഭിനന്ദിച്ച് സിപിഐഎം പൊൡറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പുസ്തകവിരോധം ആര്‍എസ്എസിന്റെ അടിസ്ഥാന സ്വഭാവമാണ്. അത് തുറന്നുകാട്ടുന്നതാണ് പുസ്തക ശേഖരണ കാമ്പയിന്‍ എന്നും പിണറായി വിജയന്‍ പറഞ്ഞു. കാമ്പയിനില്‍ പങ്കാളികളായ മുഴുവന്‍ പേരെയും പിണറായി അഭിവാദ്യം ചെയ്തു. ഫേസ്ബുക് പോസ്റ്റിലാണ് പിണറായി വിജയന്റെ പ്രതികരണം.
ആർ എസ് എസുകാർ തീയിട്ട തിരൂർ തലക്കാട് തലൂക്കര എ കെ ജി സ്മാരക കലാവേദിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രവർത്തനം ശ്ല…
Posted by Pinarayi Vijayan on Tuesday, 29 March 2016

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here