വെള്ളം കുടിച്ചുകഴിഞ്ഞാൽ തനിയെ അപ്രത്യക്ഷമാകുന്ന പ്ലാസ്റ്റിക് ബോട്ടിൽ; പ്ലാസ്റ്റിക് നശീകരണത്തിനു പുതിയ കണ്ടുപിടുത്തവുമായി വിദ്യാർത്ഥി

ഇനിമുതൽ പ്ലാസ്റ്റിക് നശീകരണത്തെച്ചൊല്ലി വേവലാതി വേണ്ട. പ്ലാസ്റ്റിക് നശിപ്പിക്കാനാവില്ലല്ലോ എന്നു കരുതി ഇഷ്ടപ്പെട്ട പാനീയങ്ങൾ വാങ്ങിക്കുടിക്കാതിരിക്കുകയും വേണ്ട. കുപ്പിയിലെ പാനീയം കുടിച്ചു കഴിഞ്ഞാൽ തനിയെ കുപ്പി അപ്രത്യക്ഷമാകുന്ന പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, കേട്ടോളൂ അത് പ്രതിഭാസമല്ല. ഒരു വിദ്യാർത്ഥിയുടെ കണ്ടുപിടുത്തമാണ്. ഐസ്‌ലാൻഡ് ആർട്ട് അക്കാദമിയിലെ ഡിസൈനർ വിദ്യാർത്ഥിയായ ആരി ജോൺസൺ എന്ന വിദ്യാർത്ഥിയാണ് വെള്ളം കുടിച്ചു കഴിഞ്ഞാൽ ഉടൻ തനിയെ അപ്രത്യക്ഷമാകുന്ന ബോട്ടിൽ കണ്ടു പിടിച്ചത്.

കടൽസസ്യത്തിൻറെ പൊടിയും വെള്ളവും സമ്മിശ്രം ചേർത്താണ് ബോട്ടിൽ തയ്യാറാക്കിയത്. ബയോഡീഗ്രേഡബിൾ ബോട്ടിൽ എന്നാണ് ഇത് അറിയപ്പെടുന്നത്. വൈകാതെ തന്നെ ജോൺസന്റെ കണ്ടുപിടുത്തം ലോകത്തെ പ്ലാസ്റ്റിക് നശിപ്പിക്കും മുമ്പ് ലോകത്ത് പ്രാവർത്തികമാക്കും. കണ്ടുപിടുത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് ആരി ജോൺസൺ പറയുന്നത് ഇങ്ങനെ. 50 ശതമാനം പ്ലാസ്റ്റിക് ഉപകരണങ്ങളും ഒരുതവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്നവയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെ മാറ്റിപ്രതിഷ്ഠിക്കുന്ന ഒരു സംവിധാനത്തെ കുറിച്ച് ആലോചിച്ചതെന്ന് ജോൺസൺ പറയുന്നു.

ഇതിനായി ജോൺസൺ ഒരു വാട്ടർ ബോട്ടിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ കരുത്തും ബലഹിനതയും പരിശോധിച്ചു. തുടർന്ന് കടൽസസ്യത്തിൻറെ പൊടിയിൽ നിന്നും രൂപപ്പെടുത്തിയെടുക്കുന്ന പൊടി ശേഖരിച്ചു. അത് ഒരു ബക്കറ്റിലെ വെള്ളത്തിലിട്ട് മിക്‌സ് ചെയ്ത ശേഷം ഒരു അച്ചിലിട്ട് തിരിച്ചു. എന്നിട്ട് അതൊരു ഫ്രീസറിൽ വച്ചു. ഏതാനും മിനുട്ട് നേരത്തേക്ക് മാത്രം. തുടർന്ന് അത് ആ അച്ചിൽ നിന്ന് വേർതിരിച്ചെടുത്തു.

ഇനി ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം. ബോട്ടിലിൽ വെള്ളം ഉണ്ടായിരിക്കുമ്പോൾ അത് ബോട്ടിലിന്റെ ആകൃതിയിൽ തന്നെ ആയിരിക്കും. പക്ഷേ, വെള്ളം കഴിഞ്ഞാൽ ബോട്ടിൽ പതിയെ ചുളുങ്ങാൻ തുടങ്ങും. അങ്ങനെ തീരെ ഇല്ലാതാകുകയും ചെയ്യും. 100 ശതമാനവും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ബോട്ടിൽ നിർമിക്കുന്നത്. അതുകൊണ്ടു തന്നെ അതിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നതിന് കുഴപ്പവും ഉണ്ടാകുന്നില്ല. കടിക്കാൻ പോലും സാധിക്കുന്ന ബോട്ടിലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News