സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ എണ്ണ വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് സൗദിയിലെ സാമ്പത്തിക ലിദഗ്ധർ വിലയിരുത്തുന്നു. വിദേശരാഷ്ട്രങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി കുറഞ്ഞതാണ് സൗദിയുടെ എണ്ണ വിൽപനയെ പ്രതികൂലമായി ബാധിച്ചത്. ചൈന, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് സൗദിയിൽ നിന്ന് ഏറ്റവും കുറച്ച് എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദിയിലെ എല്ലാവിധ എണ്ണ ഉൽപന്നങ്ങൾക്കും ആവശ്യകത കുറഞ്ഞതായാണ് പറയപ്പെടുന്നത്. റഷ്യയോടും ഇറാഖിനോടും മത്സരിച്ചിരുന്ന സൗദിക്ക് ആ സ്ഥാനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

റഷ്യയും ഇറാഖുമായിരുന്നു അന്താരാഷ്ട്ര വിപണിയിൽ സൗദിയുടെ മുഖ്യ എതിരാളികൾ. ഇപ്പോൾ റഷ്യയും ഇറാഖും മികച്ച രീതിയിൽ വിപണിയിൽ സ്ഥാനമുറപ്പിച്ചെന്നും എനർജി കൺസൾട്ടൻസികൾ പറയുന്നു. ബാരലിന് 30 ഡോളർ എന്ന താഴ്ന്ന നിലയിൽ നിന്ന് എണ്ണയുടെ വില ഉയർന്നിട്ടുണ്ട്. എണ്ണയുടെ വിൽപനയെ മാത്രം ആശ്രയിക്കുന്ന സൗദിയുടെ സമ്പദ്ഘടന വിൽപന കുറഞ്ഞതോടെ വൻ പ്രതിസന്ധിയെ നേരിടുകയാണ്. ഇതോടെ സൗദി ഇപ്പോൾ 800 കോടി ഡോളർ വരെ അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാനുള്ള ശ്രമത്തിലാണ്.

ലോണിനു പുറമേ പൊതുചെലവുകൾ വെട്ടിക്കുറയ്ക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ലോക്കൽ സബ്‌സിഡികളും വെട്ടിക്കുറച്ചിട്ടുണ്ട്. 2015-ൽ സൗദിയുടെ ധനക്കമ്മി 1000 കോടി ഡോളറിലേക്കെത്തിയിരുന്നു. ഇത് കുറയ്ക്കാനാണ് സൗദി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബർ മുതൽ അമേരിക്ക അടക്കമുള്ള ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉൽപാദനം വർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണെങ്കിൽ റെക്കോർഡ് നിരക്കിൽ ഉയർന്നു നിൽക്കുകയും ചെയ്യുന്നു.

മുൻപന്തിയിൽ നിൽക്കുന്നത് സൗദിയാണെങ്കിലും മറ്റു ഒപെക് രാഷ്ട്രങ്ങളായ ഇറാഖ്, ഇറാൻ തുടങ്ങിയവരും ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി എന്താണെന്നു വച്ചാൽ, കുറഞ്ഞ ചെലവിൽ എണ്ണ ഉൽപാദിപ്പിക്കുന്ന ഒപെക് രാഷ്ട്രങ്ങൾക്ക് അവരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സൗദിയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതി 2003-ൽ 15 ശതമാനവും 2015-ൽ അത് 13 ശതമാനവുമായി. 2013-ൽ ദക്ഷിണാഫ്രിക്കയിലേക്ക് 53 ശതമാനം എണ്ണ സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്തപ്പോൾ 2015-ൽ അത് 22 ശതമാനം മാത്രമായി ചുരുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here