തിരുവനന്തപുരം: സാധാരണക്കാരുടെ ജീവന് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമമാണ് ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സൈ്വരമായി സഞ്ചരിക്കാനും വീട്ടില്‍ കിടന്നുറങ്ങാനും കഴിയാത്ത വിധത്തില്‍ മാഫിയാ സംഘങ്ങളുടെ കൈയ്യില്‍ നഗരങ്ങളും ഗ്രാമങ്ങളും ചെന്നെത്തി. അതിന്റെ തെളിവാണ് തിരുവനന്തപുരം കാട്ടാക്കടയിലെ ആമച്ചല്‍ ജംഗ്ഷനില്‍ മുറുക്കാന്‍ കട വഴി ഉപജീവനം നടത്തുന്ന ചന്ദ്രനെ മൂന്നംഗ സംഘം വെട്ടിക്കൊന്ന സംഭവമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ആര്‍ക്കും രക്ഷയില്ലെന്ന് തെളിയിക്കുകയാണ് കാട്ടാക്കടയിലെ വ്യാപാരിയുടെ കൊലപാതകം. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നത് സര്‍ക്കാരിന് ഭരണത്തിലുള്ള നിയന്ത്രണം നഷ്ടടപ്പെടുന്നതിന്റെ തെളിവാണ്. യുഡിഎഫ് അധികാരത്തിലിരിക്കുന്ന സമയത്ത് കേരളത്തിന് ഇത്തരം കാര്യങ്ങളില്‍ നിന്ന് മോചനമുണ്ടാവില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് കോടിയേരിയുടെ പ്രതികരണം.
തിരുവനന്തപുരം കാട്ടാക്കടയിലെ ആമച്ചൽ ജംഗ്ഷനിൽ മുറുക്കാൻ കട നടത്തുന്ന സാനിഭവനിൽ ചന്ദ്രനെ കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ ബ…
Posted by Kodiyeri Balakrishnan on Tuesday, 29 March 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here