എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും; സിപിഐഎം 92 സീറ്റിലും സിപിഐ 27 സീറ്റിലും മത്സരിക്കും; പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമാകും

തിരുവനന്തപുരം: എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക. സിപിഐഎം 92 സീറ്റുകളിലും സിപിഐ 27 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ജനതാദൾ എസ് (5), എൻസിപി, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾ 4 വീതം സീറ്റുകളിലും ഐഎൻഎൽ 3 സീറ്റിലും മറ്റു പാർട്ടികൾ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും ഔദ്യോഗികമായി തുടക്കം കുറിക്കും.

സിപിഐയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി അന്തിമരൂപം നൽകിയിരുന്നു. ജെഎൻയുവിലെ എഐഎസ്എഫ് നേതാവ് മുഹമ്മദ് മുഹ്‌സിൻ പട്ടാമ്പിയിൽ സിപിഐ പാനലിൽ മത്സരിക്കും. രണ്ടു ടേം പൂർത്തിയായവർ മത്സരിക്കേണ്ടെന്ന വ്യവസ്ഥയിൽ ആറു പേർക്ക് ഇളവു നൽകി. മുൻമന്ത്രിമാരായ സി ദിവാകരൻ നെടുമങ്ങാട്ടും മുല്ലക്കര രത്‌നാകരൻ ചടയമംഗലത്തും മത്സരിക്കും. കയ്പമംഗലം എംഎൽഎ ആയ വിഎസ് സുനിൽകുമാറിന് തൃശൂർ സീറ്റ് നൽകി. സിറ്റിംഗ് എംഎൽഎമാരായ ഇഎസ് ബിജിമോൾ, ഗീതാ ഗോപി എന്നിവരും പികെവിയുടെ മകൾ ശാരദ മോഹനും ആണ് സ്ഥാനാർത്ഥി പട്ടികയിലെ വനിതകൾ.

സ്ഥാനാർത്ഥി പട്ടിക ചുവടെ

 • പട്ടാമ്പി-മുഹമ്മദ് മുഹ്‌സിൻ
 • നെടുമങ്ങാട്-സി ദിവാകരൻ
 • ചടയമംഗലം-മുല്ലക്കര രത്‌നാകരൻ
 • തൃശൂർ-വിഎസ് സുനിൽകുമാർ
 • പീരുമേട്-ഇഎസ് ബിജിമോൾ
 • പുനലൂർ-കെ രാജു
 • കയ്പമംഗലം-ടൈറ്റസ് മാസ്റ്റർ
 • കൊടുങ്ങല്ലൂർ-വിആർ സുനിൽകുമാർ
 • കരുനാഗപ്പള്ളി-ആർ രാമചന്ദ്രൻ
 • വടക്കൻ പറവൂർ-ശാരദ മോഹൻ
 • കാഞ്ഞിരപ്പള്ളി-വിബി ബിനു
 • വൈക്കം-പികെ ആശ
 • അടൂർ-ചിറ്റയം ഗോപകുമാർ
 • നാട്ടിക-ഗീതാ ഗോപി
 • മണ്ണാർക്കാട്-സുരേഷ് രാജ്
 • ഹരിപ്പാട്-പി പ്രസാദ്
 • ഇരിക്കൂർ-കെ ടി ജോസ്
 • മൂവാറ്റുപുഴ-എൽദോസ് ഏബ്രഹാം
 • കാഞ്ഞങ്ങാട്-ഇ ചന്ദ്രശേഖരൻ
 • തിരൂരങ്ങാടി-നിയാസ് പുളിക്കലകത്ത്
 • ഏറനാട്-കെകെ സമദ്
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here