സോളാർ കേസ്; സരിത ഇന്നും കമ്മീഷനിൽ ഹാജരാകില്ല; ഇനി തിയ്യതി നീട്ടി നൽകാനാവില്ലെന്ന് കമ്മീഷൻ

കൊച്ചി: സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായർ ഇന്നും സോളാർ കമ്മീഷനിൽ ഹാജരാകില്ല. ഇന്നും ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ മുഖേന കമ്മീഷനെ അറിയിക്കും. സിനിമയിൽ അഭിനയിക്കുന്നതിനാൽ മൊഴിയെടുക്കുന്നതിന് അവധി നീട്ടി നൽകണമെന്ന് കമ്മീഷനോട് ആവശ്യപ്പെടും. അതേസമയം, സരിതക്ക് ഇനി തിയ്യതി നീട്ടിനൽകാനാകില്ലെന്നു കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഹാജരാകാനുള്ള അവസാന ദിവസം ഇന്നാണെന്നും കമ്മീഷൻ താക്കീത് നൽകിയിട്ടുണ്ട്.

സരിതയുടെ ഫോൺ വിശദാംശങ്ങൾ സർവീസ് പ്രൊവൈഡറിൽ നിന്ന് ശേഖരിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷനുവേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം സമർപ്പിച്ച ഹർജിയും കമ്മീഷൻ ഇന്ന് പരിഗണിക്കും. അനർട്ടിന്റെ പ്രോഗ്രാം ഒഫീസറായ എൻ.രാജേഷിൽ നിന്ന് കമ്മീഷൻ ഇന്ന് മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News