പാട്ടുപാടിയുറക്കി ഗിന്നസ് ബുക്കിലേക്ക്; റെക്കോർഡ് തിളക്കത്തിൽ പി സുശീല

ചെന്നൈ: ഗാനകോകിലം പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ആറു ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചാണ് പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ആറു പതിറ്റാണ്ടു നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ സംസ്‌കൃതം, തുളു, സിംഹളീസ് ഭാഷകളിലായി 17,695 ഗാനങ്ങളാണ് സുശീല പാടി റെക്കോഡ് ചെയ്തത്. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് സുശീല ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചിട്ടുളളത് 1,336 എണ്ണം. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടി. ഇതിൽ 846 എണ്ണം സിനിമാഗാനങ്ങളാണ്. ബാക്കിയുള്ളവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും.

ആന്ധ്ര സ്വദേശിനിയായ സുശീല 1960-ൽ ഓൾ ഇന്ത്യ റേഡിയോവിൽ പാട്ടുകൾ പാടിയാണ് ഗാനാലാപന രംഗത്തേക്ക് കടക്കുന്നത്. അത് പിന്നീട് സുശീലയെ സിനിമയിലേക്ക് എത്തിച്ചു. പെറ്റ്‌റ തായ് എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്തെത്തി. അഞ്ചു തവണ മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌കാരം നേടി. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തി.. (ഒരു പെണ്ണിന്റെ കഥ), പൂവുകൾക്കു പുണ്യകാലം.. (ചുവന്ന സന്ധ്യകൾ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുളള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 2008 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

സീതയിലെ പാട്ടുപാടിയുറക്കാം ഞാൻ ആണ് മലയാളത്തിലെ ആദ്യ ഗാനം. മലയാളത്തിൽ യേശുദാസിനൊപ്പമാണ് ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയത്. ദേവരാജൻ മാസ്റ്ററാണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതൽ തവണ ഉപയോഗപ്പെടുത്തിയത്. 2003ൽ പുറത്തിറങ്ങിയ അമ്മക്കിളിക്കൂടിലെ ഹൃദയഗീതമായ് ആണ് അവസാനം പുറത്തിറങ്ങി മലയാളഗാനം. 1950-ൽ തുടങ്ങിയ ഗാനാലപനജീവിതം 2000ത്തിന്റെ മധ്യം വരെ നീണ്ടു നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News