ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താൻ പറഞ്ഞു പഠിപ്പിച്ചതാണ് കുൽഭൂഷൺ ജാദവ് എന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ പറയുന്നതെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താനിൽ ചാരപ്രവൃത്തി നടത്തി എന്നു കുൽഭൂഷൺ ജാദവ് സ്വയം സമ്മതിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പാകിസ്താൻ പുറത്തുവിട്ടത്.
ജാദവിനെ റോ മേധാവിയും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് നിയന്ത്രിച്ചിരുന്നതെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ, ജാദവ് കടുത്ത പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ വ്യക്തമായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ജാദവ് എങ്ങനെ പാകിസ്താനിൽ എത്തിയെന്ന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാനിലായിരുന്ന ജാദവിനെ അവിടെ നിന്ന് തട്ടിക്കൊണ്ടു വന്നതാണോ എന്നാണ് ഇപ്പോൾ സംശയിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജാദവ് ഇന്ത്യൻ പൗരനാണെന്നും മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ആണെന്നുമാണ് ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. എന്നാൽ, പരിശോധനകൾക്ക് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പാകിസ്താൻ അനുമതി നൽകിയില്ല. കസ്റ്റഡിയിലുള്ളയാളെ സന്ദർശിക്കാൻ കോൺസൽ ഉദ്യോഗസ്ഥർക്ക് അനുമതി നൽകില്ലെന്ന് പാകിസ്താൻ അറിയിച്ചു. താൻ ഇന്ത്യൻ രഹസ്യാന്വേഷണ പ്രവർത്തിക്കുകയാണെന്നും നാവികസേനയിൽ അംഗമാണെന്നും കുൽഭൂഷൺ ജാദവ് പറയുന്ന വീഡിയോയാണ് പുറത്തുവിട്ടത്.
2022-ൽ മാത്രമേ വിരമിക്കുകയുള്ളു എന്നും വീഡിയോയിൽ പറയുന്നുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണത്തിനുശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. തുടർന്ന് ഇറാനിൽ ചെറിയ തോതിലുള്ള ബിസിനസ് ആരംഭിച്ചു. 2013ലാണ് റോയുടെ ഏജന്റായി പ്രവർത്തിക്കുന്നത്. ഈമാസം മൂന്നിന് പാകിസ്താൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും വിഡിയോയിൽ ഇയാൾ പറയുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post