ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മുസ്ലിം വിദ്യാർത്ഥികൾക്ക് മർദനം

ദില്ലി: ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മൂന്നു മുസ്ലിം വിദ്യാർത്ഥികൾക്ക് മർദനമേറ്റു. മദ്രസയിൽ പോയി മടങ്ങി വരുകയായിരുന്ന വിദ്യാർത്ഥികളെയാണ് ഭാരത് മാതാ കീ ജയ് വിളിക്കാൻ നിർബന്ധിക്കുകയും പറ്റില്ലെന്നു പറഞ്ഞപ്പോൾ ക്രൂരമായി മർദിക്കുകയും ചെയ്തത്. അഞ്ചംഗ സംഘമാണ് മർദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഒരാളുടെ കൈ ഒടിഞ്ഞിട്ടുണ്ട്. പ്രദേശത്തെ മദ്രസയിൽ പഠിക്കുന്ന ഇവർ ഇടവേള സമയത്ത് പാർക്കിൽ പോയതായിരുന്നു. അപ്പോഴാണ് സംഭവം ഉണ്ടായത്.

മർദനത്തിനിരയായ മുഹമ്മദ് ദിൽകഷ് പറയുന്നത് ഇങ്ങനെ. തങ്ങൾ പാർക്കിൽ ഇരുന്നു വെള്ളം കുടിക്കുകയായിരുന്നു. അപ്പോൾ അഞ്ചുപേർ വരുകയും ഭാരത് മാതാ കീ ജയ് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സാധിക്കില്ലെന്നു പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു മുന്നോടിയായി പൊലീസ് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

രണ്ടു പേരെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്റു എന്നും സാഹിൽ എന്നും പേരുള്ള രണ്ടുപേരെയാണ് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇവർ ആ പ്രദേശത്തു തന്നെ താമസിക്കുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News