പിണറായി വിജയൻ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; ആദ്യ പര്യടനം പാറപ്പുറത്ത്

കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കണ്ണൂർ ധർമടം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആരംഭിച്ചു. കണ്ണൂരിലെ പിണറായിയിലെ പാറപ്പുറത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. പാറപ്പുറം ആണ് ആദ്യത്തെ പര്യടനകേന്ദ്രം. ഇന്നലെയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനായി പിണറായി കണ്ണൂരിലെത്തിയത്. നിരവധി പ്രവർത്തകർ പിണറായിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ധർമടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് പിണറായി വിജയൻ. ഇന്നുമുതൽ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും പര്യടനത്തിന്റെ ഭാഗമായി പിണറായി വിജയൻ എത്തും. ഓരോ ബൂത്ത് അതിർത്തിയിലും ആ മേഖലയിലെ ജനങ്ങളുമായി നേരിൽ കണ്ട് സംസാരിക്കുക എന്നതാണ് പര്യടന പരിപാടിയിലെ പ്രധാന പദ്ധതിയായി ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാം പരിചിത മുഖങ്ങൾ ആണെങ്കിലും പരമാവധി എല്ലായിടത്തും നേരിൽ എത്തി എല്ലാവരെയും കാണാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here