കലാഭവൻ മണി പല ചീത്ത കൂട്ടുകെട്ടിലും പെട്ടിരുന്നു; പലതവണ പിന്തിരിപ്പിച്ചിട്ടും മാറിയില്ല; കലാഭവൻ മണിയെ കുറിച്ച് നടൻ ദിലീപ്

കൊച്ചി: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് പറഞ്ഞ് വികാരാധീനനായി നടൻ ദിലീപ്. മണിയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടമാണെന്ന് ദിലീപ് പറഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണി. കണ്ടുമുട്ടിയ അന്നുമുതൽ ഞങ്ങൾ കൂട്ടുകാരായിരുന്നു. ഏതു സമയത്തും വിളിക്കാവുന്ന എന്റെ തൊട്ടടുത്തുള്ള സുഹൃത്ത്. മണി പോയപ്പോൾ എന്റെ ഏറ്റവും വലിയ ശക്തിയാണ് നഷ്ടപ്പെട്ടതെന്നും ദിലീപ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മണിയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ചത്.

വളരെ കഴിവുണ്ടായിട്ടും ധാരാളം ചീത്ത കൂട്ടുകെട്ടുകളിൽ അവൻ പെട്ടുപോയത് നിർഭാഗ്യകരമായി. അവന്റെ ചില സൗഹൃദങ്ങളെ ഞങ്ങൾ എതിർത്തിരുന്നു. അവരിൽ നിന്നും മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ പോലും മണി തയ്യാറായില്ല. അതും അവന്റെ പതനത്തിന് കാരണമായി. അവൻ ചാലക്കുടിയിലെ ആളുകളോട് ഇടപെടുന്ന രീതിയും അവരെ സഹായിക്കുന്നതും എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടെന്ന് അറിയാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അവന്റെ മരണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്.

മണി പാകം ചെയ്ത ഭക്ഷണം താൻ കഴിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഞങ്ങളൊരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു. അവന്റെ മടിയിൽ തല വച്ച് കിടന്നുറങ്ങിയിട്ടുണ്ട്. ഞാനുണർന്നാലോ എന്ന് ഭയന്ന് കാലുകൾ അനക്കുക പോലും ചെയ്യാതെ മണിയിരിക്കും. വളരെയധികം കെയർ ചെയ്യുന്ന കൂട്ടുകാരനായിരുന്നു മണി. ജീവനില്ലാത്ത മണിയുടെ ശരീരം കണ്ടപ്പോൾ എന്റെ ശക്തിയെല്ലാം ചോർന്നു പോയതു പോലെയാണ് എനിക്ക് തോന്നിയത്. മണിയുടെ നാടായ ചാലക്കുടിയിൽ ഒരു തിയറ്റർ സ്ഥാപിക്കുക എന്നത് എന്റെ സ്വപ്നമാണെന്നും ദിലീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News