തൃശ്ശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂർ രൂപതാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8.30ഓടെയാണ് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്താൻ കോടിയേരി എത്തിയത്. കൂടിക്കാഴ്ച തികച്ചും സൗഹാർദപരമായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്തതായു ം കോടിയേരി പ്രതികരിച്ചു. മടങ്ങുംവഴി നടൻ കലാഭവൻ മണിയുടെ വീട്ടിലും കോടിയേരി സന്ദർശനം നടത്തി.
കോൺഗ്രസിനെതിരെ പരോക്ഷവിമർശനവുമായി തൃശ്ശൂർ അതിരൂപത രംഗത്തെത്തി. സ്ഥിരമായി ജയിപ്പിക്കുന്നത് ഔദാര്യമായി കാണരുതെന്ന് രൂപത പറഞ്ഞു. രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് കോൺഗ്രസിനെതിരെ പരോക്ഷവിമർശനം ഉന്നയിച്ചത്. കത്തോലിക്കർ പാർട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നതിനെ തടയുകയാണെന്നും വാർത്താകുറിപ്പിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here