ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അടിയന്തര നീക്കം. തര്‍ക്കം തെരഞ്ഞെടുപ്പ് സമിതിവരെ എത്തിക്കരുതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍ മുന്‍കൈ എടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. നാളെ രാവിലെ 11.30ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും വിഷയത്തില്‍ ഇടപെട്ടതോടെ ഇരു വിഭാഗവും മയപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും രമേശ് ചെന്നിത്തലയും നാളെ ചര്‍ച്ച നടത്തും.
നാളെ വൈകുന്നേരം തന്നെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പു സമിതി ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാനാണ് ശ്രമം. സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അയവില്ലാതെ തന്നെ തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താനെടുത്ത തീരുമാനങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന നിലപാടില്‍ തന്നെയാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപ്പെട്ടു.
ആരോപണവിധേയര്‍ ഉള്‍പ്പെടെ അഞ്ചു സിറ്റിംഗ് എംഎല്‍എമാരെ മാറ്റണമെന്ന സുധീരന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയതോടെയാണു സീറ്റ് ചര്‍ച്ച വഴിമുട്ടിയത്. ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് രാവിലെ തിരിച്ചു വിളിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുധീരനെതിരെ ശക്തമായ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആരോപണവിധേയരായവര്‍ എല്ലാവരും മാറിനില്‍ക്കണമെന്നാണ് സുധീരന്റെ നിലപാട്. ആ നിലപാടില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താനും മത്സരരംഗത്തു നിന്ന് മാറിനില്‍ക്കാം എന്ന് ഉമ്മന്‍ചാണ്ടി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചു.
താനും ആരോപണവിധേയനാണ്. അങ്ങനെയെങ്കില്‍ താനും മാറിനില്‍ക്കാം എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. സുധീരനെതിരെ എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നു എ ഗ്രൂപ്പ് നിലപാടെടുത്തു. ഈ നീക്കം പ്രതരോധിക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചു. എ ഗ്രൂപ്പിലെ അഞ്ചു നേതാക്കള്‍ക്കെതിരെയാണ് സുധീരന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിലപാടെടുത്തത്. അടൂര്‍ പ്രകാശ്, കെ.ബാബു, ബെന്നി ബഹനാന്‍, കെ.സി ജോസഫ് എന്നിവരെ മാറ്റി പകരം പുതിയ ആളുകളെ മത്സരിപ്പിക്കണമെന്നായിരുന്നു സുധീരന്റെ നിലപാട്. മു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here