ലിസിയുമായി പിരിയാൻ ഒരേയൊരു കാരണം മാത്രമേ ഉള്ളുവെന്ന് പ്രിയദർശൻ; തന്റെ എല്ലാ വിജയങ്ങൾക്കും കാരണം ലിസിയാണെന്നും പ്രിയൻ

ലിസിയുമായി പിരിയാൻ ഒരേയൊരു കാരണം മാത്രമേ ഉള്ളുവെന്ന് സംവിധായകൻ പ്രിയദർശൻ. അത് ഈഗോ മാത്രമാണ്. ഈഗോ എന്ന ഒറ്റക്കാരണം കൊണ്ടുമാത്രമാണ് വിവാഹബന്ധം വേർപിരിയാൻ ഇടയായതെന്നും പ്രിയദർശൻ വ്യക്തമാക്കി. ഒരു പ്രമുഖ മലയാളം മാസിഗയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. തന്റെ വിജയങ്ങളുടെ എല്ലാം കാരണം ലിസിയാണെന്നും പ്രിയൻ പറഞ്ഞു.

ഒരു കൺസർവേറ്റീവ് കുടുംബത്തിൽ ജനിച്ച ഒരാളാണ് ഞാൻ. പുരുഷന്റെ മനസ്സിലെ ഭാര്യ എന്ന സങ്കൽപം മിക്കവാറും അമ്മയായിരിക്കും. പക്ഷേ, കല്യാണം കഴിക്കുമ്പോൾ അമ്മയിൽ കണ്ടിട്ടുള്ള ഗുണങ്ങൾ ഭാര്യയിൽ പ്രതീക്ഷിക്കരുത്. ലിസിയുമൊത്ത് ഇക്കാലമത്രയും ജീവിച്ചത് സ്വർഗത്തിൽ തന്നെയാണ്. ഇപ്പോൾ പിരിഞ്ഞിട്ടു പോലും വീടിന്റെ മുമ്പിലെ പ്രിയദർശൻ ലിസി എന്ന പേരു ഞാൻ മാറ്റിയിട്ടില്ല. ഞങ്ങൾക്ക് പരസ്പരം ഉള്ള ബഹുമാനം മാറിയിട്ടില്ല. വേർപിരിയൽ ഈഗോ പ്രശ്‌നം മാത്രമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News