ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മോദി ബെല്‍ജിയത്ത്; ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രസല്‍സ് കനത്ത സുരക്ഷയില്‍

ദില്ലി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയത്തിലെത്തി. ഇന്ത്യ യൂറോപ്പ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയത്.

യൂറോപ്യന്‍ മേഖലയുമായുള്ള വ്യാപാര ബന്ധം സുഗമമാക്കുന്നതിന് ആവശ്യമായ കരാറുകളില്‍ മോദി ഒപ്പു വയ്ക്കും. വ്യവസായ രംഗത്ത് യുറോപ്യന്‍ മേഖലയിലെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായുള്ള കരാറുകളാണ് ഇതില്‍ പ്രധാനം. ആഴ്ചകള്‍ക്ക് മുമ്പ് ബ്രസല്‍സില്‍ നടന്ന ചാവേര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് യൂറോപ്യന്‍ യൂണിയന്‍ തലസ്ഥാനം.

ബെല്‍ജിയത്തില്‍ നിന്ന് 31ന് ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിംങ്ടണിലെത്തും. തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് മോദിയുടെ പ്രഥമ സൗദി സന്ദര്‍ശനം. 30 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദിയില്‍ റിയാദിലെ ലേബര്‍ ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും എന്നാണ് സൂചന. ഐടി കമ്പനിയായ ടിസിഎസിന്റെ റിയാദ് കേന്ദ്രവും മോദി സന്ദര്‍ശിക്കും. അടിസ്ഥാന ഊര്‍ജ മേഖലകളിലെ കൂടുതല്‍ നിക്ഷേപത്തിനായുള്ള കരാറുകളിലും ഒപ്പുവയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News