വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന്റെ കൊലപാതകം; ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാര്‍; ആറു പേരെ വെറുതേവിട്ടു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ ഏഴു പേര്‍ കുറ്റക്കാരാണെന്നു കോടതി. ആറുപേരെ വെറുതേ വിട്ടു. ഡിഎച്ച്ആര്‍എം നേതാവ് ശെല്‍വരാജ് അടക്കമുള്ളവരെയാണ് കുറ്റക്കാരാണെന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ശിക്ഷ ഉച്ചകഴിഞ്ഞു പ്രഖ്യാപിക്കും.

കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കലാപത്തിന് ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ സമൂപത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തി.

2009 സെപ്റ്റംബര്‍ 23നായിരുന്നു സംഭവം. രാവിലെ പതിവു നടത്തത്തിനിറങ്ങിയ വര്‍ക്കല അയിരൂര്‍ അശ്വതിയില്‍ ശിവപ്രസാദാ(64)ണ് വെട്ടേറ്റു മരിച്ചത്. മൂന്നു പേര്‍ ഒരു ബൈക്കിലെത്തി റോഡിലൂടെ നടന്നുപോവുകയായിരുന്ന ശിവപ്രസാദിനെ വെട്ടുകയായിരുന്നു. ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഡിഎച്ച്ആര്‍എം നടത്തുന്ന ശ്രമമെന്നാണ് കൊലപാതകത്തെ വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News