നാടിനെ മുച്ചൂടും മുടിച്ച ഭരണമാണ് യുഡിഎഫ് ഭരണമെന്ന് പിണറായി വിജയൻ; വിലക്കയറ്റം പിടിച്ചുനിർത്താനാകാത്ത വിധമായി; വിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായെന്നും പിണറായി

കണ്ണൂർ: യുഡിഎഫ് ഭരണം നാടിനെ മുച്ചൂടും മുടിച്ചെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ധർമടം മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. നാടിനെ പൂർണമായും തകർത്ത ഭരണമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. 2006 മുതൽ 2011 വരെയുള്ള എൽഡിഎഫ് ഭരണത്തിൽ നാട് പുരോഗതി കൈവരിച്ചിരുന്നു. പക്ഷേ, 2011 മുതലുള്ള ഈ 5 വർഷക്കാലം കൊണ്ട് വിലക്കയറ്റം പിടിച്ചുനിർത്താനാകാത്ത വിധം വിലക്കയറ്റം വർധിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.

പൊതുവിതരണ രംഗം ശക്തിപ്പെടുത്തിയാൽ വിലക്കയറ്റം പിടിച്ചു നിർത്താനാകും. വിലക്കയറ്റം എല്ലാ വിഭാഗത്തെയും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ ഇതുപോലുള്ള നിരവധി കാര്യങ്ങൾ കാണാനിരിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസരംഗം നല്ല രീതിയിൽ അഭിവൃദ്ധി പ്രാപിച്ചിരുന്നു. എന്നാൽ, ഇന്ന് വിദ്യാഭ്യാസ മേഖല ആകെ തകർന്ന അവസ്ഥയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ സർക്കാർ പാടെ തകർത്തു. നമ്മുടെ കുട്ടികൾക്ക് ഇനി പഠിക്കാൻ ഉയർന്ന ഫീസ് കൊടുക്കേണ്ടി വരും. പല സ്വകാര്യ സ്‌കൂളുകളിലും ഉയർന്ന ഫീസ് ആണ് ഈടാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News