മലൈക അറോറയും അര്‍ബാസ് ഖാനും വിവാഹമോചിതരായി; സ്വകാര്യത മാനിക്കണമെന്ന് അപേക്ഷ; ബന്ധം പിരിയാന്‍ കാരണക്കാരന്‍ സല്‍മാന്‍ ഖാനെന്ന് സൂചന

വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ബോളിവുഡ് നടി മലൈക അറോറയും അര്‍ബാസ് ഖാനും. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞെന്ന് ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

തങ്ങള്‍ ജീവിതം ക്രമീകരിക്കാനുള്ള ശ്രമത്തിലാണെന്നും ദയവായി സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച തങ്ങളെ ഇനിയെങ്കിലും തനിയെ വിടണമെന്നും പ്രസ്താവനയില്‍ ഇരുവരും ആവശ്യപ്പെടുന്നു. 17 വര്‍ഷത്തെ വിവാഹജീവിതമാണ് ഇന്നലെ അവസാനിച്ചത്.

മകന്‍ അര്‍ഹാനൊപ്പം മലൈക അര്‍ബാസിന്റെ വീട്ടില്‍ നിന്ന് താമസം മാറ്റിയതോടെയാണ് ഇരുവരും സ്വരച്ചേര്‍ച്ചയിലല്ല എന്ന് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്. വിവാഹമോചനത്തിന് പിന്നിലുള്ള കാരണങ്ങളിലേക്ക് ബോളിവുഡ് ആകാംക്ഷയോടെയാണ് നോക്കിയത്. ഭര്‍ത്താവിന്റെ സഹോദരനായ സല്‍മാന്‍ ഖാനാണത്രേ ബന്ധം അവസാനിപ്പിക്കാന്‍ മലൈക്കയെ പ്രേരിപ്പിച്ചതെന്നും സോഷ്യല്‍മീഡിയയില്‍ വാദങ്ങള്‍ ഉയര്‍ന്നു.

അര്‍ബാസ് ഖാന്റെ അഭിനയജീവിതത്തിലെ കയറ്റിറക്കങ്ങളാണ് മലൈകയെ അസ്വസ്ഥയാക്കിയത് എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. സല്‍മാന്‍ ഖാന്‍ വളരുകയും സഹോദരനായ തന്റെ ഭര്‍ത്താവ് എവിടെയുമെത്താത്തതും അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. തനിക്ക് സാമ്പത്തികമായി പിന്തുണ നല്‍കാന്‍ ഭര്‍ത്താവിന് കഴിയുന്നില്ലെന്നതാണ് വിവാഹമോചനത്തിനുള്ള ഒന്നാമത്തെ കാരണമായി മലൈക അഭിഭാഷക മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നത്. തന്നെ വീട്ടില്‍ ഒതുങ്ങിയിരിക്കണമെന്നതായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിര്‍ബന്ധമെന്നും അതിന് താന്‍ ഇനിയും തയ്യാറല്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍, താനെന്നും ഒരു അപരിചിതയെ പോലെയായിരുന്നു. തന്റെ വസ്ത്രധാരണത്തില്‍ പോലും സല്‍മാനും കുടുംബത്തിനും പരാതിയേ ഉണ്ടായിരുന്നുള്ളൂ. താന്‍ ചെയ്യുന്നതിലെല്ലാം അവര്‍ കുറ്റം കണ്ടുപിടിക്കുമെന്നും മലൈക ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here