ചിരഞ്ജീവിയുടെ മകൾ വിവാഹിതയായി; കിംഗ്ഖാന്റെ ഗാനങ്ങൾക്കൊത്ത് വിവാഹവേദിയിൽ ചുവടുവയ്ക്കുന്ന ശ്രീജ; ചിത്രങ്ങളും വീഡിയോയും കാണാം

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ മകൾ ശ്രീജ കോനിഡെല വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാൺ ആണ് ശ്രിജയുടെ വരൻ. ശ്രിജയുടെ സഹോദരൻ രാം ചരൺ തേജ, ഭാര്യ ഉപാസന, കസിൻ അല്ലു അർജുൻ, അല്ലു സിരിഷ് എന്നിവർ വിവാഹവേദിയിൽ സന്നിഹിതരായിരുന്നു. ശ്രിജയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

വിവാഹവേദിയിൽ ശ്രിജയുടെ നൃത്തവും ഉണ്ടായിരുന്നു. ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം ഹാപ്പി ന്യൂ ഇയറിലെ ഗാനങ്ങൾക്കൊപ്പമാണ് ശ്രിജ ചുവടുവച്ചത്. ശ്രിജയുടെ ഭർത്താവും ശ്രിജയ്‌ക്കൊപ്പം ചുവടുകൾ വച്ചു. ചിറ്റൂർ സ്വദേശിയായ ഒരു വിദേശ വ്യാപാരിയാണ് ശ്രിജയെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹം 2011ലാണ് നിയമപരമായി പിരിഞ്ഞത്.  

2007ലായിരുന്നു ശ്രിജയുടെ ആദ്യ വിവാഹം. സിരിഷ് ഭരദ്വാജായിരുന്നു വിവാഹം ചെയ്തത്. 4 വർഷങ്ങൾക്കു ശേഷം 2011-ൽ ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞു. അതിനുശേഷം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശ്രിജയുടെ താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here