‘മിസ്റ്റര്‍ ശ്രീശാന്ത്, ഇങ്ങോട്ട് നോക്കൂ’; കേരളത്തെ ഗുജറാത്ത് പോലെയാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന് ഗുജറാത്ത് സ്വദേശിയുടെ മറുപടി

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം കേരളത്തില്‍ ഇല്ലെന്ന് പറഞ്ഞ ശ്രീശാന്തിന് മറുപടിയുമായി ഗുജറാത്ത് സ്വദേശി പ്രതീക് സിന്‍ഹ. മോദിയുടെ ഗുജറാത്ത് മോഡല്‍ കേരളത്തില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന് ചില കണക്കുകള്‍ ഓര്‍മിപ്പിച്ചാണ് പ്രതീക് മറുപടി നല്‍കുന്നത്.

ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണ്. എന്നാല്‍ ഗുജറാത്താകട്ടെ പന്ത്രണ്ടാം സ്ഥാനത്താണ്. ലോകാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ വികസനത്തില്‍ ബഹ്‌റിനൊപ്പം കേരളം 45-ാം സ്ഥാനത്താണ്. എന്നാല്‍ ഗുജറാത്ത് തിമോറിനൊപ്പം 133-ാം സ്ഥാനത്താണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിന്‍ഹയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യങ്ങള്‍ പറയുന്നത്. 2014-15 വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് പ്രതീക് തന്റെ വാദങ്ങള്‍ ന്യായീകരിക്കുന്നത്.

കേരളത്തെ ഗുജറാത്ത് മോഡലില്‍ വികസിപ്പിക്കുമെന്ന് പറയുന്ന ശ്രീശാന്തിനെ ‘ഗുജറാത്തിലെ പോഷകാഹാര കുറവിന് കാരണം സ്ത്രീകളുടെ സ്ത്രീകളുടെ സൗന്ദര്യ ഭ്രമമാണെ’ന്ന മോദിയുടെ പഴയ പ്രസ്താവന കൂടി പ്രതീക് ഓര്‍മിപ്പിക്കുന്നു.

Reportedly, Sreesanth has stated that he wants to develop Kerala on the lines of Modi’s Gujarat Model. In terms of Human…

Posted by Pratik Sinha on Tuesday, March 29, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News