ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെൽമെറ്റിൽ ദേശീയപതാക വരയ്ക്കുന്നതിനെതിരെ പരാതി; ദേശീയതയെ അവഹേളിക്കുന്നെന്ന് ആരോപണം

മൊഹാലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെൽമെറ്റിലെ ദേശീയപതാകയുടെ ചിത്രത്തിനെതിരെ കോടതിയിൽ ഹർജി. ഹെൽമെറ്റിൽ ദേശീയപതാക വരയ്ക്കുന്നത് ദേശീയതയെ അപമാനിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ ആക്ടിവിസ്റ്റായ പി ഉല്ലാസ് ആണ് ഹർജി നൽകിയത്. ഹെൽമെറ്റിൽ ദേശീയപതാകയുടെ ചിത്രം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉല്ലാസ് പറഞ്ഞു. ഇതിലൂടെ ദേശീയത അപമാനിക്കപ്പെടുകയാണ്. താരങ്ങൾ ഹെൽമെറ്റ് വയ്ക്കുന്ന ഗ്രൗണ്ടിൽ തന്നെ തുപ്പുന്നതും കണ്ടിട്ടുണ്ട്. ഇത് വല്ലാത്ത നാണക്കേടാണെന്നും പരാതിയിൽ പറയുന്നു.

ധോണി ഹെൽമെറ്റിൽ ഇപ്പോൾ ത്രിവർണ പതാക ഉപയോഗിക്കാറില്ല. എന്നാൽ, മറ്റുള്ളവർ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പരാതി നൽകിയതെന്ന് ഉല്ലാസ് പറഞ്ഞു. ദില്ലി ഹൈക്കോടതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നിർദേശപ്രകാരമാണ് പൊലീസിൽ പരാതി കൊടുത്തതെന്നും ഉല്ലാസ് വ്യക്തമാക്കി.

എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് പ്രത്യേകിച്ച് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു. ബിസിസിഐ ആണ് നിർദേശം നൽകേണ്ടത്. അത് ലഭിച്ചിട്ടില്ലെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു. ഇതാദ്യമായിട്ടല്ല ഉല്ലാസ് ഇത്തരമൊരു പരാതി കൊടുക്കുന്നത്. ട്വന്റി-20 ലോകകപ്പിന്റെ ഉദ്ഘാടന ദിവസം അമിതാഭ് ബച്ചൻ ദേശീയഗാനം തെറ്റിച്ചു പാടിയെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയതും ഉല്ലാസ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News