വിമാന റാഞ്ചിക്കൊപ്പമായാലും സെൽഫി എടുക്കണം; ഈജിപ്ഷ്യൻ വിമാനം റാഞ്ചിയയാൾക്കൊപ്പം എടുത്ത ഫോട്ടോ വൈറലാകുന്നു

വിമാനം റാഞ്ചുന്നവനെന്താ കൊള്ളാത്തവനാണോ? ഒരു വിമാനം റാഞ്ചുകയെന്നു പറഞ്ഞാൽ ചില്ലറക്കാരനൊന്നുമല്ലല്ലോ. എന്തായാലും വെറുതെ വിടുകയും ചെയ്തു. അപ്പോൾ പിന്നെ ഒരു ഫോട്ടോ ഒക്കെ എടുക്കാം. കാമുകിയെ കാണാൻ വ്യാജബോംബ് ഭീഷണി മുഴക്കി വിമാനം റാഞ്ചിയയാൾക്കൊപ്പം യുവാവ് എടുത്ത ഫോട്ടോ വൈറലായി. ഇംഗ്ലണ്ടുകാരനായ ബെഞ്ചമിൻ ഇന്നിസ് എന്നയാളാണ് ഹൈജാക്കറായ സെയ്ഫുദ്ദീൻ മുസ്തഫയ്‌ക്കൊപ്പം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവം വൈറലാകുകയും ചെയ്തത്.

എന്നാൽ, ബെഞ്ചമിൻ ഇന്നിസ് ഇതിനെ കുറിച്ച് പറഞ്ഞത് സെയ്ഫുദ്ധീൻ ധരിച്ചിരുന്ന ബോംബ് എന്നു പറഞ്ഞ വസ്തുവിന്റെ നല്ലൊരു ദൃശ്യം ലഭിക്കാൻ വേണ്ടിയാണ് ഫോട്ടോ എടുത്തത് എന്നാണ്. ലീഡ്‌സിൽ നിന്നുള്ള ഒരു ഓയിൽ കമ്പനി ജീവനക്കാരനാണ് ഇന്നിസ്. വിമാന ജീവനക്കാരിൽ ആരോ എടുത്തു കൊടുത്ത ആ ഫോട്ടോ ഏറ്റവും മികച്ച സെൽഫി എന്നാണ് ഇന്നിസ് വിശേഷിപ്പിച്ചത്.

ഇന്നലെ പ്രാദേശിക സമയം രാവിലെ അലക്‌സാണ്ട്രിയയിൽ നിന്ന് പറന്നുയർന്ന വിമാനം ബോംബ് ഭീഷണി മുഴക്കി സൈപ്രസിൽ ഇറക്കിക്കുകയായിരുന്നു. മണിക്കൂറുകൾ ആളുകളെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചി പിന്നീട് ആളുകൾക്ക് പറഞ്ഞു ചിരിക്കാനൊരു തമാശയായി. കാരണം, സൈപ്രസിൽ വിമാനം ഇറക്കിയ ശേഷം സെയ്ഫുദ്ദീൻ ആവശ്യപ്പെട്ടത് മുൻ ഭാര്യയെ കാണണം എന്നായിരുന്നു. അല്ലെങ്കിൽ വിമാനം ബോംബ് വച്ചുതകർക്കും എന്നും ഭീഷണിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News