കുട്ടികളുണ്ടാകില്ലെന്നറിഞ്ഞ യുവാവ് ഭാര്യയെ കൊന്നു; ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി വച്ചു; ഫാനില്‍ കെട്ടിത്തൂക്കി; ദില്ലിയില്‍ നടന്ന ക്രൂരകൊലപാതകം

ദില്ലി: കുട്ടികളുണ്ടാകില്ലെന്നറിഞ്ഞ യുവാവ് ഭാര്യയെ കൊന്ന് ആത്മഹത്യയാക്കാന്‍ ശ്രമിച്ചു. പാര്‍വതി ശര്‍മ്മ എന്ന യുവതിയെയാണ് ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയെ തല്ലിവീഴ്ത്തി ശ്വാസംമുട്ടിച്ചു കൊന്ന ശേഷം യുവാവ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന പൊലീസ് പറഞ്ഞു. തെക്കുകിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

പാര്‍വതി ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നതിനായി ഇയാള്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തിരുന്നു. യുവതിയെ കൊലപ്പെടുത്തി പതിനഞ്ചു മിനിറ്റിന് ശേഷം ബഹളം വച്ച് ഇയാള്‍ നാട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. സ്വീറ്റ്‌സ് വാങ്ങുന്നതിനായി താന്‍ കടയില്‍ പോയ സമയത്തായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഇയാള്‍ പൊലീസിനും മൊഴി നല്‍കി.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസ് കപിലിനെ ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ഭാര്യയ്ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് 27കാരനായ കപില്‍ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News